ഇരിങ്ങാലക്കുട : രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരുണ്യഭവനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ സംഗമം ഇരിങ്ങാലക്കുട രൂപതാഭവനത്തില്‍ വെച്ച് നടന്നു. രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അദ്ധ്യക്ഷനായിരുന്നു. നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി. യു. തോമസ് തന്റെ അനുഭവം പങ്കുവെച്ചു. മോണ്‍. ജോയ് പാലിയേക്കര, റവ. ഫാ.ഡേവീസ് കിഴക്കുംതല എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫാ. ജോസ് റാഫി അമ്പൂക്കന്‍ സ്വാഗതം ആശംസിച്ച യോഗത്തിന് ഫാ. സെബി കൂട്ടാലപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. ഡോ. സിസ്റ്റര്‍ ഷെല്‍വി ഒ.പി. ക്ലാസ് നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here