ഇരിങ്ങാലക്കുട : ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദപുരം എന്‍.എസ്.എസ് താലൂക്ക് യുണിയന്റെ ആഭിമുഖ്യത്തില്‍ ആയിരകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത നാമജപഘോഷയാത്ര നടന്നു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച നാമജപയാത്ര ടൗണ്‍ ചുറ്റി അയ്യങ്കാവ് ക്ഷേത്രമൈതാനിയില്‍ അവസാനിച്ചു. ഗുരുവായൂര്‍ മൂന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഭദ്രദീപം കൊളുത്തി നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് താലൂക്ക് പ്രസിഡണ്ട് അഡ്വ.ഡി.ശങ്കരന്‍കുട്ടി, വൈസ് പ്രസിഡണ്ട് കെ.എം ഹരിനാരായണന്‍, യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, യുണിയന്‍ കമ്മിറ്റിമെമ്പര്‍മാര്‍, പ്രതിനിധിസഭ മെമ്പര്‍മാര്‍, വനിതാ യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 142 കരയോഗങ്ങളില്‍ നി്ന്ന് 6500 ഓളം പ്രതിനിധികളും കരയോഗം അംഗങ്ങളും നാമജപഘോഷയാത്രയില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here