ഇരിങ്ങാലക്കുട നഗരസഭ 2018 2019 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.

578

ഇരിങ്ങാലക്കുട : നഗരസഭയുടെ 2018 – 2019 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അവതരിപ്പിച്ചു. 51.20 കോടി രൂപ വരവും, 47.88 കോടി രൂപ ചിലവും, 3 .32 കോടി നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് ശനിയാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ അവതരിപ്പിച്ചത്.കൃഷിയ്ക്കായി 80 ലക്ഷം രൂപയാണ് ബഡ്ജറ്റില്‍ വകയിരിത്തിയിരിക്കുന്നത്.കണ്ടാരംത്തറ ലിഫ്റ്റ് ഇറിഗേഷന്‍,പനോലിതോട് ആഴം കൂട്ടല്‍,തറയ്ക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍,തളിയകോണം ലിഫ്റ്റ് ഇറിഗേഷന്‍ തുടങ്ങിയവയ്ക്ക് 20 ലക്ഷവും നെല്‍കൃഷിയ്ക്ക് 25 ലക്ഷവും,തെങ്ങ്,വാഴ,ജാതി, കൃഷിയ്ക്ക് 15 ലക്ഷവും കാര്‍ഷിക മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിയ്ക്കല്‍ കൃഷിഭവനുകളുടെ സംരക്ഷണം എന്നിവയ്ക്ക് 20 ലക്ഷവും ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ട്.മൃഗസംരക്ഷണ മേഖലയില്‍ 40 ലക്ഷം രൂപയും നഗരത്തില്‍ പ്ലാസ്റ്റിക്ക് കിറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തുണി സഞ്ചി പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി 3 ലക്ഷം രൂപ വകയിരുത്തി.കൂടാതെ സംരംഭക ക്ലബിനും,ഗ്രൂപ്പ്,വ്യക്തിഗത സംരംഭങ്ങള്‍ എന്നിവയ്ക്ക് വേണ്ടി 3 ലക്ഷം രൂപയും വകയിരുത്തി.അംഗനവാടി പോഷകാഹാര പദ്ധതിയ്ക്ക് 27 ലക്ഷം രൂപയും ശാരിരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പായി 25 ലക്ഷം രൂപയും വയോമിത്രം പരിപാടിയ്ക്ക് 10 ലക്ഷം രൂപയും ജനറല്‍ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് നിര്‍മ്മിക്കുന്നതിന് 20 ലക്ഷവും അംഗനവാടികള്‍ക്കായി 10 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തി.വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 3.5 കോടി രൂപയുംആരോഗ്യ മേഖലയിലേയ്ക്ക് 1.5 കോടി രൂപയും മാലിന്യ സംസ്‌ക്കരണത്തിന് 20 ലക്ഷം,ക്രിമിറ്റോറിയം നിര്‍മ്മാണത്തിന് 50 ലക്ഷം,പച്ചക്കറി മാര്‍ക്കറ്റ് നവീകരണത്തിന് 5 ലക്ഷം എന്നിങ്ങെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.കുടിവെള്ള പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും ബൈപാസ് റോഡ് പൂതംകുളം മുതല്‍ ബ്രദര്‍ മിഷന്‍ റോഡ് വരെ ദീര്‍ഘിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുംടൗണ്‍ ഹാളിന്റെ പ്രതിധ്വനി ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപയും നഗരസഭ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് 20 ലക്ഷം രൂപയും പാര്‍ക്ക് നവീകരണത്തിന് 20 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.ബെപ്പാസ് റോഡില്‍ എല്‍ ഇ ഡി സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയും എല്ലാ വാര്‍ഡുകളിലെ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി 1 കോടി 21 ലക്ഷം രൂപയും വനിതകളുടെ ക്ഷേമത്തിനായി 1 കോടി രൂപയും ഭരണ നിര്‍വഹണനത്തിനായി 40 ലക്ഷം രൂപയും ചാത്തന്‍ മാസ്റ്റര്‍ ഹാളിനായി 1 കോടി രൂപയും മറ്റ് പട്ടിക ജാതി ഭവന പദ്ധതികള്‍ക്കായി 1 കോടിയും ഇത്തവണത്തേ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.6.37 കോടി രൂപ മുന്നിരിപ്പും 42.49 കോടി വരവും അടക്കം 48.86 കോടി ആകെ വരവും 43.38 കോടി ചെലവും 5.47 കോടി നീക്കിയിരുപ്പും വരുന്ന 2017-2018 ലെ പുതുക്കിയ ബഡ്ജറ്റും 5.47 കോടി ഓപ്പണിംങ്ങ് ബാലന്‍സും 45.72 കോടി രൂപ വരവും കൂടി 51.20 കോടി രൂപ മെത്തം വരവും 47.88 കോടി രൂപ ചിലവും 3.32 കോടി രൂപ നീക്കിയിരിപ്പും പ്രതിക്ഷിക്കുന്ന 2018-2019 ലെ ഇരിങ്ങാലക്കുട നഗരസഭാ ബഡ്ജറ്റാണ് സഭയുടെ അംഗീകരാത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്.

Advertisement