ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ചെയര്‍മാന്‍

360

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു.ഉത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാര പന്തലിന് ദീപകാഴ്ച എന്ന കൂട്ടായ്മക്ക് കൂടി അനുമതി നല്‍കിയ കൗണ്‍സില്‍ തീരുമാനത്തെ ദേവസ്വം ചെയര്‍മാന്‍ ശക്തമായി വിമര്‍ശിച്ചു.ദേവസ്വവുമായി ബന്ധപ്പെട്ട ഉത്സവകാര്യങ്ങളില്‍ ഇത്തരം സ്വകാര്യ വ്യക്തികള്‍ കടന്നു വരുന്നത് ഉത്സവത്തെ ബിസ്സിനസ്സാക്കി മാറ്റുമെന്നും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി തീരുമാനം ദേവസ്വത്തിനും 2019 ഉത്സവത്തിനും വലിയ ദോഷം ഉണ്ടാക്കുമെന്നും 2017 ല്‍ ദീപാലങ്കാരം സ്വകാര്യ വ്യക്തികള്‍ കൂടല്‍മാണിക്യം ദീപ കാഴ്ച എന്ന പേരില്‍ നടത്തി ദേവസ്വത്തിന്റെ അനുമതിയില്ലാതെ കൂടല്‍മാണിക്യം എന്ന പേര് ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെ ക്ഷേത്രത്തിന് ലഭിക്കേണ്ട 25 ലക്ഷം രൂപയോളം ദേവസ്വത്തിന് നഷ്ടം വരുത്തി .മുന്‍സിപ്പാലിറ്റിയുടെ നടപടി മൂലം സ്‌പോണ്‍സര്‍ പിന്‍മാറുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കും.2018 ല്‍ ദീപാലങ്കാരം സംബന്ധിച്ച് തര്‍ക്കം ഉണ്ടായപ്പോള്‍ മുന്‍സിപ്പല്‍ ചെയര്‍മാനും ,സെക്രട്ടറിയും ,കൗണ്‍സിലര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ഉത്സവസംബന്ധമായ എല്ലാ കാര്യങ്ങളിലും ദേവസ്വത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും ഉത്സവം ആചാരപരമായ ചടങ്ങുകള്‍ ഉള്‍ക്കൊള്ളുകയാല്‍ അത് പരിഗണിച്ച് തീരുമാനമെടുത്തു.അതിന് വിരുദ്ധമായാണ് ഇപ്പോള്‍ എടുത്ത തീരുമാനമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു

 

Advertisement