കൊടകര : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം.കലോത്സവം നിറവ് 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി. മെയ് 6, 12, 13 തിയ്യതികളിലായി പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന കെ.സി.വൈ.എം.കലോത്സവം നിറവ് 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. ബെഞ്ചമിന്‍ ചിറയത്ത്, പേരാമ്പ്ര പള്ളി വികാരി ഫാ. പോള്‍ എളങ്കുന്നപ്പുഴ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കെ.സി.വൈ.എം. രൂപത ചെയര്‍മാന്‍ എഡ്വിന്‍ ജോഷി അദ്ധ്യക്ഷത വഹിച്ചു. രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 500 ഓളം യുവജനങ്ങള്‍ കലോത്സവത്തില്‍ മാറ്റുരക്കുമെന്ന് രൂപത കണ്‍വീനര്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ബിജോയ് ഫ്രാന്‍സീസ്, കലോത്സവം ജനറല്‍ കണ്‍വീനര്‍ ടിറ്റോ തോമസ്, പേരാമ്പ്ര കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ ബേബി, ചാലക്കുടി മേഖല പ്രസിഡന്റ് ലിബിന്‍ മുരിങ്ങലത്ത്, സ്റ്റേറ്റ് സെനറ്റ് മെമ്പര്‍ നൈജോ ആന്റോ, അഭിലാഷ് ജോണി, പേരാമ്പ്ര കെ.സി.വൈ.എം. വൈസ് പ്രസിഡന്റ് റോസ്, ഡെല്‍ജി, അലീന, അമല്‍, വിപിന്‍, അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here