ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ നിന്ന് തൊണ്ടി മുതല്‍ കടത്താന്‍ ശ്രമം .നവംബര്‍ രണ്ടാം തിയ്യതി പുലര്‍ച്ചെ 3 മണിയോടു കൂടി റെയ്ഞ്ച് ഓഫീസിന്റെ ഗേറ്റ് ചാടികടന്ന് ഓഫീസ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറുകയും തുടര്‍ന്ന് എന്‍ .ഡി പി .എസ് 35/08 കേസിലെ തൊണ്ടിമുതലായ ഡ്യൂക്ക് ,യമഹ മോട്ടോര്‍ സൈക്കിള്‍ ബലം പ്രയോഗിച്ച് മോഷ്ടിച്ച് കൊണ്ട് പോകുന്നതിനായി ശ്രമിക്കുകയായിരുന്നു .ശബ്ദം കേട്ട് ഡ്യൂട്ടിയിലായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ റാഫേല്‍ എം എല്‍ എത്തിയപ്പോള്‍ വടിവാള്‍ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.താക്കോല്‍ കൊണ്ട് വന്ന് വണ്ടി കൊണ്ട് പോകുന്നതിനിടയില്‍ തടഞ്ഞത് മൂലം ഗേറ്റ് ചാടി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.ഗേറ്റിന്റെ പൂട്ട് പൊളിച്ചാണിവര്‍ അകത്തെത്തിയത് .
കഴിഞ്ഞ ദിവസം വൈകീട്ട് 5ന് പൊറത്തിശ്ശേരി അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന 5 അംഗ സംഘത്തില്‍ നിന്ന് കഞ്ചാവും ആഡംബര ബൈക്കുകളും കസ്റ്റഡയില്‍ എടുത്തിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ തൊണ്ടി മുതല്‍ കടത്താന്‍ ശ്രമിച്ചത് . അസ്മിന്‍ 19 വയസ്സ്, സഹോദരങ്ങളായ ശിവപ്രസാദ് 22 വയസ്സ്, കൃഷ്ണ പ്രസാദ് 20 വയസ്സ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here