പ്രളയാനന്തര വീടുകള്‍ നഷ്ടപ്പെട്ട പടിയൂര്‍ പഞ്ചായത്തിലെ 7 കുടുംബങ്ങള്‍ക്ക് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി.ലളിതമായ ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് സഹകരണ അസി.രജിസ്ട്രാര്‍ എം സി അജിത്ത് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് പി മണി ,വൈസ് പ്രസിഡന്റ് ടി ആര്‍ ഭുവനേശ്വരന്‍ ,സെക്രട്ടറി സി കെ സുരേഷ് ബാബു ,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുനന്ദ ഉണ്ണികൃഷ്ണന്‍ ,ടി ഡി ദശോബ് ,ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇ കെ ബാബു രാജ് ,വി കെ രമേഷ് ,പി സി വിശ്വാനാഥന്‍ ,സില്‍വെസ്റ്റര്‍ ഫെര്‍ണാണ്ടസ് ,എന്‍ എസ് സുജീഷ് ,ഷീജ ഗ്രിനോള്‍ ,ചലച്ചിത്ര സംവിധായകന്‍ ജിജു അശോകന്‍,നിര്‍മ്മാതാവ് ടി ബി രഘുനാഥന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.തവരംക്കാട്ടില്‍ ഉണ്ണികൃഷ്ണന്‍ .പണിക്കാട്ടില്‍ കവിത ഷണ്‍മുഖന്‍,അടിപ്പറമ്പില്‍ ഉണ്ണികൃഷ്ണന്‍ ,ഈരേഴത്ത് സജിത സുരേന്ദ്രന്‍ .ചിറ്റേഴത്ത് രവി ,അറക്കല്‍ ആന്റണി ,ആലൂക്കപ്പറമ്പില്‍ എതലന്‍ എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത് .സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് വീടുകള്‍ക്കാണ് എടതിരിഞ്ഞി സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നത് .ഒരു വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here