ഇരിങ്ങാലക്കുട : ജോയിന്റ് ആര്‍.ടി.ഒയ്ക്ക് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്പീഡ് ഗവര്‍ണര്‍,ഡോര്‍,ഹോണ്‍,മ്യൂസിക് സിസ്റ്റം,ടയര്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി.പരിശോധനയില്‍ പല ബസുകളിലും വേഗപ്പൂട്ട് ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നും മ്യൂസിക് സിസ്റ്റം ഉള്ളതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത്തരം ബസുകള്‍ക്കെതിരെ ഫൈനടക്കം കര്‍ശന നടപടി എടുത്തു.ഇന്നു മുഴുവനായും ബസ്റ്റാന്റില്‍ പരിശോധന തുടരും.അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മെല്‍വിന്‍ ജോണ്‍സണ്‍,ഷിനു.ടി.എ,അരുണ്‍ എം.കെ,വിനേഷ് കുമാര്‍ ,ജെല്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here