ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ സമാന്തര സര്‍വ്വീസ് ആരംഭിച്ചു.സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന സമരം ഒത്ത് തീര്‍പ്പ് ആകാത്തത് മൂലമാണ് പണിമുടക്കിനെതിരെ സാമൂഹ്യ പ്രതിപദ്ധത മുന്‍നിര്‍ത്തി കൊണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്.ബസ് സ്റ്റാന്റില്‍ നിന്ന് തൃശ്ശൂര്‍ ,കൊടുങ്ങല്ലൂര്‍ മുതലായ പ്രധാന കേന്ദ്രങ്ങളിലേക്കാണ് സര്‍വീസുകള്‍.സമരം നടത്തുന്ന സ്വകാര്യ ബസുകള്‍ സമ്മേളനങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും ഓടുന്നത് ടൂറിസ്റ്റ് ബസുകള്‍ക്ക് തിരിച്ചടിയാകുന്നത് ഈ കടന്നുകയറ്റം തടയിടുന്നതിനും കൂടിയാണ് ടൂറിസ്റ്റ് ബസുകളുടെ ഈ നടപടി.പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ യാത്രദുരിതം ഏറെയാണ് അനുഭവിക്കുന്നത്.ഇരിങ്ങാലക്കുടയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് സര്‍വ്വീസ് ഇല്ലാത്തത് യാത്രദുരിതം ഇരട്ടിയാക്കുന്നു. കെ എസ് ആര്‍ ട്ടി സി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്ലും യാത്രക്ലേശം പരിഹരിക്കുവാന്‍ ഉതുകുന്നില്ല.ബസ് സ്റ്റാന്റില്‍ എത്തുന്ന കെ എസ് ആര്‍ ട്ടി സി ബസില്‍ കയറി പറ്റാന്‍ തന്നേ സ്ത്രികള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ കഷ്ടപെടുന്നുണ്ട്.എന്നാല്‍ മറ്റ് അവസരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ബസ് സമരത്തിനെതിരെ വന്‍ ക്യാംമ്പെയുകളാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here