ഇരിങ്ങാലക്കുട : പുതുതായി പണികഴിപ്പിച്ച് തുറന്ന് നല്‍കിയ ബൈപ്പാസ് റോഡിലെ ഞവരികുളത്തിന് സമീപത്തെ നാലുംകൂടിയ സെന്റര്‍ അപകടമേഖലയായി മാറുന്നു.ബൈപ്പാസ് തുറന്ന് നല്‍കിയതിന് ശേഷം ആഴ്ച്ചയില്‍ ഒരു അപകടം വീതം നടക്കുകയാണിവിടെ.വ്യാഴാഴ്ച്ച രാവിലെയും ഇവിടെ അപകടം നടന്നു.കാട്ടൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന ഇന്നോവ കാര്‍ ഞവരികുളം ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിയുകയും ചെയ്തു.ഓട്ടോറിക്ഷയുടെ ഗ്ലാസുകള്‍ തകരുകയും യാത്രക്കാരനെ പരിക്കുകളോടെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇവിടെ അപകടങ്ങള്‍ കൂടുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് ശേഷം നാലൂംകൂടിയ സെന്ററില്‍ ഞവരികുളം ഭാഗത്ത് നിന്ന് വരുന്ന റോഡില്‍ മാത്രം ഹംബുകള്‍ സ്ഥാപിക്കുകയായിരുന്നു.എന്നാല്‍ ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ പര്യാപ്തമല്ല.കാട്ടൂര്‍ റോഡില്‍ നിന്നും വരുന്ന റോഡിലും ഹംമ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രമെ പ്രദേശത്തെ അപകട ഭീഷണി കുറയ്ക്കാന്‍ സാധിക്കുകയുളളു.

LEAVE A REPLY

Please enter your comment!
Please enter your name here