ഇന്ത്യയുടെ ആത്മാവില്‍ നിന്ന് ഗാന്ധിയെ എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല എന്ന് പ്രശസ്ത സാഹിത്യചിന്തകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.കേരള പ്രദേശ് ഗാന്ധിദര്‍ശനത്തിനായി ജില്ലാകമ്മിറ്റി ഇരിങ്ങാലക്കുട ഖാദി സഹകരണസംഘത്തിന്റെ കിഴുത്താണി കേന്ദ്രത്തിലെ മഹാത്മാഹാളില്‍ നടത്തിയ ഗാന്ധി സന്ദേശസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഗാന്ധിദര്‍ശന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് എം എസ് അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷയായിരുന്നു.എന്‍ എം ബാലകൃഷ്ണന്‍ ,കെ കെ ജോണ്‍സണ്‍ ,വിനോദ് തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഗാന്ധിദര്‍ശന്‍ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ശ്യാംകുമാര്‍ സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here