ഇരിങ്ങാലക്കുട :ഭയപ്പെടേണ്ട….. ജാഗ്രതയാണ് വേണ്ടത്…. എന്ന സന്ദേശത്തോടെ നിപ വൈറസ് ബാധയ്‌ക്കെതിരായി കുടുംബശ്രീ ആരോഗ്യദായക വളണ്ടിയര്‍മാര്‍ക്കും അംഗനവാടി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കേഴ്‌സിനും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ഹരി രോഗകാരണങ്ങളും ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു. ആശംസകളര്‍പ്പിച്ചുകൊണ്ട് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി, പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ശശി എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സ്റ്റാന്‍ലി സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പ്രസാദ് നന്ദിയും രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍. കെ.ജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍.കെ.എം. , വിദ്യ. വി.ജി. തുടങ്ങീയവര്‍ നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here