ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുന്നു. ഗെയില്‍ കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ച് അതില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുള്ള മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ നല്‍കുന്നത്. ഗെയില്‍ പ്രതിനിധി ഇരിങ്ങാലക്കുട ആശുപത്രിയിലെത്തി ഇക്കാര്യം അധികൃതരെ അറിയിച്ചു. മാര്‍ച്ച് 31നകം കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി യൂണിറ്റ് കമ്മീഷന്‍ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. എന്നാല്‍ ഏത് ഏജന്‍സിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് തീരുമാനിച്ചീട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് മിനിമോള്‍ പറഞ്ഞു. നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രിയിലെ പുതിയ കെട്ടിടത്തിലും പഴയ കെട്ടിടത്തിലും സ്ഥലം ഉണ്ട്. എന്നാല്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകു. സ്‌കാനിങ്ങ് യൂണിറ്റിനായി നിയമിക്കുന്ന റേഡിയോളജിസ്റ്റിനെ ഇതിനും കൂടി ഉപയോഗപ്പെടുത്താനാകുമെന്ന് സൂപ്രണ്ട് പറഞ്ഞു. സ്‌കാനിങ്ങ് യൂണിറ്റ് അടുത്തമാസം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here