ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട രൂപതാംഗമായ ബഹു. പോള്‍ മംഗലനച്ചന്‍ (64) ഇന്ന് വെളളിയാഴ്ച(14/0 9/2018)രാവിലെ 11.30 ന് മാരാങ്കോട് വെച്ച് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. മൃതദേഹം തിങ്കളാഴ്ച (17/09/2018) 7.00am – 7.30 am ചാലക്കുടി സെന്റ് ജോസഫ് ഭവനിലും
8.30 am- കൊടകര സഹോദരന്‍ മംഗലന്‍ കുഞ്ഞിപൈലന്‍ വര്‍ഗ്ഗീസിന്റെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11. 30 am ന് വീട്ടിലെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. 12.30 pm ന് കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നു.
2.30 pm പള്ളിയില്‍ വി.കുര്‍ബാനയും മൃതസംകാര ശുശ്രൂഷയും.

കൊടകര ഫൊറോന ഇടവകാംഗമായ  ബഹു. പോളച്ചന്‍ 1955 സെപ്റ്റംബര്‍ 17ന് മംഗലന്‍ കുഞ്ഞിപ്പൈലന്‍ – കുഞ്ഞേല്യ ദമ്പതികളുടെ മകനായി കൊടകരയില്‍ ജനിച്ചു. തൃശ്ശൂര്‍ തോപ്പ് സെന്റ് മേരിസ് മൈനര്‍ സെമിനാരിയിലും,  ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപരിശീലനം നേടി. ജോസഫ്, ആനി യോഹന്നാന്‍, ജോണി, വര്‍ഗീസ്, മേഴ്‌സി ജോര്‍ജ്ജ് എന്നിവര്‍ സഹോദരങ്ങളാണ്. 1982 ഡിസംബര്‍ 21ന് അഭിവന്ദ്യ ജെയിംസ് പഴയാറ്റില്‍ പിതാവില്‍  നിന്നും  വൈദികപട്ടം സ്വീകരിച്ച അദ്ദേഹം  മാള ഫൊറോന, അമ്പഴക്കാട് ഫൊറോന, തെക്കന്‍ താണിശ്ശേരി എന്നിവിടങ്ങളില്‍ അസ്‌തേന്തിയായും മടത്തുംപടി, തിരുമുക്കുളം, ചായ്പന്‍കുഴി, വീരഞ്ചിറ, സേവിയൂര്‍,  ലൂര്‍ദുപുരം, മുരിക്കിങ്ങല്‍, വെള്ളാഞ്ചിറ, തുരുത്തിപ്പറമ്പ്, കയ്പമംഗലം, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കടപ്പുറം, കാരൂര്‍, തൂമ്പാക്കോട്,  മുനിപ്പാറ,  പേരാമ്പ്ര, വെള്ളാനി, പാറക്കടവ്, അവിട്ടത്തൂര്‍, വൈന്തല എന്നിവിടങ്ങളില്‍ വികാരിയായും കരാഞ്ചിറ എഫ്.സി. കോണ്‍വെന്റ്‌സ്, വെള്ളിക്കുളങ്ങര പ്രസന്റേഷന്‍ എഫ്.സി. കോണ്‍വെന്റ് തുടങ്ങി നിരവധി സന്യാസഭവനങ്ങളുടെ കപ്ലോനുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ജൂലൈ മുതല്‍ വെള്ളിക്കുളങ്ങര പ്രസന്റേഷന്‍ എഫ്.സി. കോണ്‍വെന്റിന്റെ കപ്ലോനായി സേവനം ചെയ്യുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here