ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് : ഐ സി എല്‍ മെഡിലാബ് ഫെബ്രുവരി 12 ന് പ്രവര്‍ത്തനമാരംഭിക്കും.

581

ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് പ്രവേശിക്കുന്നു. ഐ സി എല്‍ ന്റെ പുതിയ സംരംഭമായ ഐ സി എല്‍ മെഡിലാബ് ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ആല്‍ത്തറക്ക് സമീപം വില്ലജ് ഓഫീസിനു എതിര്‍ വശത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു.ഹൈടെക് ലാബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും.മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്‌ററ് സ്വാമി സുനില്‍ദാസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു. എം.പി ടി.വി. ഇന്നസെന്റ്, എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ നിമ്യ ഷിജു , മുന്‍.ഗവ .ചീഫ്.വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ഐ ടി യു ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്സണ്‍ എന്നിവര്‍ ആശംസകള്‍ നേരും. ലോകോത്തര നിലവാരത്തിലുള്ള സമ്പൂര്‍ണ്ണ രോഗ നിര്‍ണ്ണയ ലബോറട്ടറിയും ഒപ്പം കേരളത്തില്‍ ആദ്യമായി ഹാര്‍ട്ട് ബൈപാസിനും ആന്‍ജിയോപ്ലാസ്റ്റിക്കും അല്ലാതെ വേദനയില്ലാതെ ചീകിത്സിക്കുന്ന VASO മെഡിടെക് EECP ചീകിത്സാരീതിയും ഏറ്റവും കുറഞ്ഞ ചിലവില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഐ സി എല്‍ മെഡിലാബ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍ കുമാര്‍ അറിയിച്ചു.എന്‍ഹാന്‍സിഡ് എക്‌സ്റ്റേണല്‍ കൗണ്ടര്‍ പള്‍സേഷന്‍ തെറാപ്പി,മൈന്‍ഡ് റേ മള്‍ട്ടി ഫംഗ്ഷണല്‍ ടെസ്റ്റ് മെഷീന്‍,ഹെമറ്റോളജി അനലൈസര്‍,ഫുള്ളി ഓട്ടോമേറ്റഡ് മള്‍ട്ടി ഫംഗ്ഷണല്‍ അനലൈസര്‍,ബ്രസ്റ്റ് കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള ഇലുമിനിയാ 360,ആന്തരിയ അവയവങ്ങളുടെ ബ്ലഡ് പ്ലഷര്‍ അളക്കുന്നതിനുള്ള സിമ്ര കോര്‍ഇവാലുവേഷന്‍ ഉള്‍പെടെ നൂതന രോഗനിര്‍ണ്ണയ ഉപകരണങ്ങളും മികച്ച ഡോക്ടര്‍മാരുമായണ് ഐ സി എല്‍ മെഡിലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും.ഉദ്ഘാടനത്തോട് അനുബദ്ധിച്ച് ആദ്യം ബുക്ക് ചെയ്യുന്ന 100 EECP ട്രീറ്റിമെന്റുകള്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെന്നും അനില്‍ കുമാര്‍ അറിയിച്ചു.വാസോ മെഡിടെകുമായി ചേര്‍ന്ന് 2 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയോളം മുതല്‍മുടക്കി കേരളത്തില്‍ 50 അത്യാധുനിക മെഡിക്കല്‍ സെന്ററുകള്‍ ആരംഭിയ്ക്കുമെന്നും അദേഹം പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഐ സി എല്‍ സി ഇ ഓ ഉമാ അനില്‍, ഡയറക്ടര്‍മാരായ സഞ്ജയ് ഗോപാലന്‍, കെ കെ വില്‍സണ്‍, എ ജി എം ടി ജി ബാബു എന്നിവര്‍ പങ്കെടത്തു.

 

Advertisement