ഹംസയുടേയും കണ്ണന്റേയും കാരുണ്യത്തില്‍ തങ്കപ്പന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

337

മുരിയാട് : പ്രളയത്തില്‍ വീട് അപ്പാടെ തകര്‍ന്നിട്ടും ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ശാരീരിക വൈകല്യമുള്ള മുരിയാട് അമ്പലനട 15-ാം വാര്‍ഡില്‍ നാര്യാട്ടില്‍ വള്ളോന്‍ മകന്‍ തങ്കപ്പന് കെയര്‍ഹോം പദ്ധതി പ്രകാരമുള്ള വീട് നഷ്ടമായി.മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന് നിര്‍മ്മാണ ചുമതല ലഭിച്ച അഞ്ചു വീടുകളിലൊന്നായിരുന്നു തങ്കപ്പന്റെ വീടും.മതിയായ രേഖകളില്ലാത്തതിനാല്‍ വീടെന്ന സ്വപ്നം നഷ്ടമായി എന്നു വിഷമിച്ചിരിക്കുന്ന സമയത്താണ് തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് കോളേജ് ഡയറക്ടര്‍മാരായ ഹംസയുടേയും കണ്ണന്റേയും രൂപത്തില്‍ സഹായഹസ്തം തങ്കപ്പനു നേരെ നീണ്ടത്.മുരിയാട് ബാങ്ക് അധികൃതര്‍ മുന്‍കൈയ്യെടുത്താണ് ഇങ്ങിനെയൊരു സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്തിയത്. 4 ലക്ഷം രൂപ സഹായ വാഗ്ദാനം അവര്‍ നല്‍കി. ഹംസയുടേയും കണ്ണന്റേയും സാന്നിധ്യത്തില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്‍മാസ്റ്റര്‍ ഇന്ന് വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍,ബ്ലോക്ക് മെമ്പര്‍മാരായ അഡ്വ മനോഹരന്‍, മിനി സത്യന്‍, മുരിയാട് ബാങ്ക് പ്രസിഡന്റ് എം.ബി.രാഘവന്‍മാസ്റ്റര്‍, ബാങ്ക് സെക്രട്ടറി എം.ആര്‍.അനിയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സത്യന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ.പി.പ്രശാന്ത,് അജിത രാജന്‍ ,വാര്‍ഡ് അംഗം കവിത ബിജു, പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.എ.എം തിലകന്‍ നന്ദി രേഖപ്പെടുത്തി

 

Advertisement