കരുവന്നൂര്‍ : സെന്റ് മേരീസ് ദേവാലയത്തില്‍ നിന്നും രാവിലെ കുര്‍ബ്ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധദമ്പതികള്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂരില്‍ നിന്നും വരുകയായിരുന്ന മീന്‍കയറ്റുന്ന വാന്‍ റോഡിലേയ്ക്ക് കയറിവന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് സമീപത്തെ കാനയുടെ സൈഡിലുണ്ടായിരുന്ന ടെലിഫോണ്‍ പോസ്റ്റില്‍ തട്ടി ദമ്പതികളുടെ ദേഹത്തേക്ക് മറയുകയായിരുന്നു. പുത്തന്‍തോട് സ്വദേശികളായ കരുത്തി തോമന്‍ തോമസും(72) ഭാര്യ എല്‍സിയും(62) ആണ് അപകടത്തില്‍പ്പെട്ടത് . ഗുരുതരപരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും എല്‍സി മരണപ്പെടുകയായിരുന്നു. തോമസിനെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍ ബൈജു.മെറീന(സിസ്റ്റര്‍). മരുമകള്‍ റീന.

LEAVE A REPLY

Please enter your comment!
Please enter your name here