ഇരിങ്ങാലക്കുട-കേരളപ്പിറവിദിനത്തില്‍ നഗരസഭയുടെ കൗണ്‍സിലര്‍മാരും ജീവനക്കാരും ഹരിതവര്‍ണ്ണത്തിലുള്ള വസ്ത്രം ധരിച്ച് കൊണ്ട് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.രാവിലെ 10 ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഭരണഭാഷ പ്രതിഞ്ജയും ഹരിതചട്ടപാലന പ്രതിഞ്ജയും ചൊല്ലികൊടുത്തു.ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ,നഗരസഭ സെക്രട്ടറി ,കൗണ്‍സിലര്‍മാര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തുടര്‍ന്ന് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഹരിതകര്‍മ്മ സേനയുടെ ഔപചാരികമായ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.എല്ലാ വീടുകളില്‍ നിന്നും യൂസര്‍ഫീ ഈടാക്കി കൊണ്ട് നിശ്ചിത ഇടവേളകളിലായി അജൈവ മാലിന്യ ശേഖരണം നടത്തുന്നതിനായി ഓരോ വാര്‍ഡുകളിലും രണ്ട് വീതം ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് .എല്ലാ മാസത്തിലും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ,രണ്ട് മാസത്തിലൊരിക്കല്‍ മരുന്ന് സ്ട്രിപ്പുകളും ടൂത്ത് പേസ്റ്റ് ,സൗന്ദര്യവര്‍ദ്ധക സാമഗ്രഹികളടക്കമുള്ള പലവിധ നിത്യോപയോഗ വസ്തുക്കളുടെ ട്യൂബുകളും കവറുകളും ,മൂന്നു മാസത്തിലൊരിക്കല്‍ പൊട്ടുന്ന ഗ്ലാസുകള്‍ ,ആറ് മാസത്തിലൊരിക്കല്‍ ഇവേസ്റ്റ് ,വര്‍ഷത്തിലൊരിക്കല്‍ ലതര്‍ ഉല്പ്പന്നങ്ങള്‍ എന്നിവ ശേഖരിക്കുന്നതാണ് .വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പല്‍ സെക്രട്ടറി കെ എസ് അരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങിന് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ സ്വാഗതം ആശംസിച്ചു.ചടങ്ങിന് കുര്യന്‍ ജോസഫ് (വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ),മീനാക്ഷി ജോഷി (ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍),വത്സല ശശി,ബിജു ലാസര്‍,സോണിയാ ഗിരി ,പി വി ശിവകുമാര്‍,എം സി രമണന്‍ ,സന്തോഷ് ബോബന്‍ ,റോക്കി ആളൂക്കാരന്‍ ,ലത സുരേഷ് ,ഉണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.യോഗത്തിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍ സജീവ് നന്ദി പറഞ്ഞു.ചടങ്ങിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി ആര്‍ സ്റ്റാന്‍ലി ,അനില്‍ കെ ജി എന്നിവര്‍ നേതൃത്വം നല്‍കി.ഉദ്ഘാടന പരിപാടിയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍,ഉദ്യോഗസ്ഥര്‍,ഹരിത സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here