ഇരിങ്ങാലക്കുട-ജനസൗഹൃദ 2018 എന്ന പേരില്‍ പി. ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രവും ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് പി .കെ ബിജു എം. പി സമര്‍പ്പിച്ചു.പ്രൊഫ .കെ യു അരുണന്‍ എം. എല്‍ .എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ .സി .എല്‍ ഫിന്‍കോര്‍പ്പ് സി .എം. ഡി കെ ജി അനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.നീതി മെഡിക്കല്‍ ഷോപ്പിലെ സ്റ്റാഫും ക്യാന്‍സര്‍ രോഗിയുമായ ശിവന്‍ കുട്ടി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം പിക്ക് കൈമാറി കൊണ്ട് നിര്‍വ്വഹിച്ചു.എന്നാല്‍ ഇന്ന് നടന്ന മോര്‍ച്ചറി ഉദ്ഘാടനം എച്ച് .എം .സി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും നഗരസഭയെയോ ,നഗരസഭ അധികാരികളെ യോ അറിയിക്കാതെയാണ് നടത്തുന്നതെന്ന് ഉന്നയിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിട്ടുനിന്നു

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here