ഗാന്ധി-താളുകളിലൂടെ

202

എടത്തിരിഞ്ഞി: എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജിയുടെ 150-ാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിദര്‍ശന്റേയും സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിചിത്രങ്ങളുടെ ‘ഗാന്ധി-താളുകളിലൂടെ ‘ സംഘടിപ്പിച്ചു. മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം ഭരണസമിതി അംഗങ്ങളായ അശോകന്‍ കൂനാംക്കംപ്പിള്ളി, ഹജീഷ്, ഉദയന്‍ കല്ലട, എന്നിവര്‍ സന്നിഹിതരായിരുന്നു. സാമൂഹ്യശാസ്ത്രക്ലബ്ബ് കണ്‍വീനര്‍ സി.എസ്.ഷാജി സ്വാഗതവും, സി.പി.സ്മിത നന്ദിയും പറഞ്ഞു. ഗാന്ധിദര്‍ശന്‍ ക്ലബ്ബ് കണ്‍വീനര്‍ രശ്മി ശശി, പവിത്ര പ്രദീപ്, കെ.എം.ധന്യ എന്നിവര്‍ നേതൃത്വം നല്‍കി. ഗാന്ധിയനും അദ്ധ്യപകനുമായ ബിജോയ് ചരുവിലിന്റെ ശേഖരണത്തിലുള്ള ഗാന്ധിജിയുടെ ചെറുപ്പം മുതല്‍ മരണം വരെയുള്ള ഇന്നൂറില്‍ പരം അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തി. വരും തലമുറയില്‍ ചരിത്രാവബോധവും രാജ്യസ്‌നേഹവും വളര്‍ത്തുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മാതാപിതാക്കളും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ സന്ദര്‍ശകരായി എത്തി.

Advertisement