ഗാന്ധിജയന്തി വാരാഘോഷം: സംവാദം സംഘടിപ്പിച്ചു

216

ഇരിങ്ങാലക്കുട:ഗാന്ധിജിയുടെ നൂറ്റിഅന്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ‘ ദേശീയതയും മതനിരപേക്ഷതയും-ഗാന്ധിജിയുടെ കാഴ്ചയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. കോളേജ് കോണ്ഫറന്‍സ് ഹാളില്‍ നടന്ന സംവാദം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആര്‍ സുമേഷ് ഉദ്ഘാടനം ചെയ്തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി. സേതുരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി.എം.ജിതേഷ്, കോളേജ് മലയാള വിഭാഗം ഹെഡ് അധ്യാപിക ലിറ്റി എന്നിവര്‍ പങ്കെടുത്തു. 15 കലാലയങ്ങള്‍ പങ്കെടുത്ത സംവാദത്തില്‍ ഏയ്ഞ്ചല്‍ റോസ് പോള്‍ ,ലില്ലിയ റോസ് ആലപ്പാട്ട് (പ്രജ്യോതി നികേതന്‍ പുതുക്കാട്) ഒന്നാം സ്ഥാനവും കൃഷ്‌ണേന്ദു എം .കെ ,ശ്രീലേഖ ഇ .എസ് (വ്യാസ എന്‍.എസ്.എസ് വടക്കാഞ്ചേരി) രണ്ടാം സ്ഥാനവും,കീര്‍ത്തന ചന്ദ്രശേഖരന്‍ ,നിവ്യ കെ .എസ് ( ഗവ. ബി.എഡ് കോളേജ് തൃശൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി

 

 

Advertisement