ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുമായി സഹകരിച്ച് പൊതു ജനങ്ങള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.മാസ വരുമാനം 5000 രൂപയില്‍ താഴെയുള്ളവര്‍ക്കും BPL കാര്‍ഡ് ഉടമകള്‍ക്കും തിമിര ശസ്തക്രിയ ആവശ്യമെങ്കില്‍ തീര്‍ത്തും സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്.ഈ ക്യാമ്പിന്റെ ഔദ്യോഗിക ഉല്‍ഘാടനം 15.07.2019 തിയ്യതി (തിങ്കളാഴ്ച്ച) രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട PTR Mahal ഓഡിറ്റോറിയത്തില്‍ വെച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.പി വിജയകുമാര്‍ IPS അവര്‍കള്‍ നിര്‍വ്വഹിക്കുന്നതാണ്. ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നാളെ മുതല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി റജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ അതേ ദിവസം രാവിലെ 8 മണി മുതല്‍ PTR Mahal ഓഡിറ്റോറിയത്തിലോ എത്തി റജിസ്ട്രര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 04802830050, 9497918675

 

LEAVE A REPLY

Please enter your comment!
Please enter your name here