ഇരിങ്ങാലക്കുട : നാടിന്റെ വേദനയില്‍ പങ്ക്‌ചേര്‍ന്ന് ഇരിങ്ങാലക്കുടയുടെ സ്വന്തം യുവനടന്‍ ടൊവീനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് .ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്ക് ഓഫീസിലെ കളക്ഷന്‍ സെന്റില്‍ എത്തിയ ടൊവിനോ ആവശ്യമുള്ള എന്തു സഹായവും ഏത് സമയത്തും വാഗ്ദാനം ചെയ്താണ് മടങ്ങിയത്. ഏത് അടിയന്തിര സാഹചര്യത്തിലും സേവന സന്നദ്ധത അറിയിച്ച് എത്തിയ ടൊവീനോ ആര്‍ഡിഒ സി.ലതിക, തഹസില്‍ദാര്‍ ഐ.ജെ.മധുസൂതനന്‍ ,ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബൂ, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ.മേരി എന്നിവരുമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ കുറിച്ചും ക്യാമ്പുകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞു. നിരവധി ദുരിതാശ്വാസക്യാമ്പുകളും ടൊവീനോ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here