ഇരിങ്ങാലക്കുട : 2018ലെ കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധ നേടിയ ഉറുഗ്വയില്‍ നിന്നുള്ള ചിത്രമായ ‘എ ട്വല്‍വ് ഇയര്‍ നൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 8 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. എഴുപതുകളിലെ ഉറുഗ്വയിലെ രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. പട്ടാള ഭരണത്തെ തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തോളം തടവില്‍ ഭീകര പീഡനങ്ങള്‍ക്ക് ഇരയായ രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ പട്ടാള ഭരണം മാറുകയും ജയില്‍ മോചിതനാകുകയും ചെയ്യുന്നതോടെ, രാജ്യത്തിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുന്നതാണ് സ്പാനിഷ് ഭാഷയിലുള്ള സിനിമ പ്രതിപാദിക്കുന്നത്. കെയ്‌റോ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പിരിമഡ് അവാര്‍ഡ് നേടിയ ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 91 മത് അക്കാദമി പുരസ്‌കാരത്തിനായുള്ള ഉറുഗ്വയില്‍ നിന്നുള്ള എന്‍ട്രി കൂടിയാണ്. സമയം 122 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന്, പ്രവേശനം സൗജന്യം

 

LEAVE A REPLY

Please enter your comment!
Please enter your name here