ഇരിങ്ങാലക്കുട : 2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്‌കി പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രമായ ‘ബേണിംഗ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. യുവ എഴുത്തുകാരനായ ലീജോംഗ് നീണ്ട കാലയളവിന് ശേഷം സ്‌കൂള്‍ കാലഘട്ടത്തിലെ സഹപാഠിയും കൂട്ടുകാരിയുമായ ഷിന്‍ഹെയ്മയെ കണ്ടുമുട്ടുന്നു. പിന്നീട് ആഫ്രിക്കയിലേക്ക് യാത്രയാകുന്ന ഹെയ്മ, തന്റെ വീടുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്വങ്ങള്‍ സുഹൃത്തിനെ ഏല്പിക്കുന്നു.. 91 മത് അക്കാദമി അവാര്‍ഡിനായി സൗത്ത് കൊറിയയില്‍ നിന്നുള്ള എന്‍ട്രിയായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമയം 148 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍. സമയം വൈകീട്ട് 6.30ന്.

LEAVE A REPLY

Please enter your comment!
Please enter your name here