ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിന്റെ ചിരകാലാവശ്യമായ പൊതു ശ്മശാനം എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ (ട്രഞ്ചിങ്ങ്ഗ്രൗണ്ടിന് സമീപം) പണി പൂര്‍ത്തീകരിച്ചു. രണ്ട് ചേംബറുകളുള്ള ശ്മശാനത്തില്‍ ഒരു ചേംബര്‍ സ്‌പോണ്‍സര്‍ ചെയ്തത് കെ.എസ്.ഇ.ലിമിറ്റഡ് ആണ്. ഒരു കോടി രൂപ ചിലവഴിച്ചാണ് ക്രിമിറ്റോറിയത്തിന്റെ പണി പൂര്‍ത്തീകരിച്ചീരിക്കുന്നത്. 100 അടി ഉയരത്തിലുള്ള പുക കുഴലോടുകൂടിയുള്ള സര്‍വ്വവിധ ആധുനിക സജ്ജീകരണങ്ങളും ക്രിമിറ്റോറിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ക്രിമിറ്റോറിയം പ്രവര്‍ത്തിക്കുന്നത്. 400 രൂപയോളമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. മുകുന്ദപുരം അതിര്‍ത്തിയിലുള്ളവര്‍ക്ക് ഇതിന്റെ സേവനം ലഭ്യമായിരിക്കും. ജനപ്രസിനിധികളോ, എസ്.എന്‍.ടി.പി യോഗം ഭാരവാഹികളുടേയോ ശുപാര്‍ശയുമായി വരുന്നവര്‍ക്കാണ് ക്രിമിറ്റോറിയത്തിന്റെ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുക. ക്രിമിറ്റോറിയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04802820666, 9188130866 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഒക്ടോബര്‍ 14 ഞായറാഴ്ച രാവിലെ 10 ന് ‘മുക്തിസ്ഥാന്‍’ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ നാടിന് സമര്‍പ്പിക്കുമെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാമത്തെ ചേംബറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ.എസ്.ഇ.ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഇരിങ്ങാലക്കുട മുന്‍ ചെയര്‍മാനുമായ അഡ്വ.എ.പി.ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യഷിജു നിര്‍വ്വഹിക്കും. എസ്.എന്‍.ബി.എസ്.സമാജം പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളത്തിന്റെ അദ്ധ്യക്ഷത വഹിക്കും . പത്രസമ്മേളനത്തില്‍ സന്തോഷ് ചെറാക്കുളം, വിശ്വംഭരന്‍ മുക്കുളം, രാമാനന്ദന്‍ ചെറാക്കുളം, ഗോപി മണമാടത്തില്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here