ടെക്‌നോളജി
ഫോണ്‍ ബ്ലോക്ക്‌സ്‌

 

 

 

ലക്ഷക്കണക്കിന്‌ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വലിച്ചെറിയപ്പെടുന്നുണ്ട് . കാരണം അവ പഴയതായത് കൊണ്ട് തന്നെ. അങ്ങിനെ ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന ഇലക്ട്രോണിക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ഇലക്ട്രോണിക് മാലിന്യങ്ങളില്‍ വളരെ വലിയൊരു പങ്കും മൊബൈല്‍ ഫോണ്‍ ആണ്. മൊബൈല്‍ ഉപേക്ഷിക്കപ്പെടുന്നതിനു കാരണം അത് പൂര്‍ണമായും കേടാകുന്നത് ആയിരിക്കില്ല. മറിച്ചു അതിലെ ഏതെങ്കിലും ഘടകം ആകാം കേടായിരിക്കുന്നത്. എങ്കിലും നല്ലതുപോലെ പ്രവത്തിക്കുന്ന ബാക്കി ഭാഗങ്ങളും നാം ഉപേക്ഷിക്കെണ്ടാതായി വരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് മിക്കവാറും ദീര്‍ഘകാല ഉപയോഗം മുന്നില്‍ കണ്ടു കൊണ്ടല്ല എന്നതാണ് സത്യം.

അതുകൊണ്ട് തന്നെ ഇതാ ഒരു പുതിയ ഫോണ്‍ പിറവിയെടുക്കാന്‍ പോകുകയാണ്. പണ്ട് കുട്ടിക്കാലത്ത് നാം കളിച്ചിരുന്ന ലെഗോ ബ്ലോക്ക്സ് ഇല്ലേ , അതുപോലെ തന്നെ. അടര്‍ത്തി മാറ്റാവുന്നതും യോജിപ്പിക്കാവുന്നതും ആയ ബ്ലോക്കുകള്‍ കൊണ്ടുള്ള ഒരു ഫോണ്‍. ഈ ബ്ലോക്കുകള്‍ ഒരു ബേസുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബേസാണ് എല്ലാ ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ബ്ലോക്കുകളില്‍ ഉള്ള പിന്നുകളിലൂടെ ആണ് വൈദ്യുത തരംഗങ്ങള്‍ സഞ്ചരിക്കുന്നത് . എല്ലാത്തിനെയും ഒരുമിച്ചു നിര്‍ത്താന്‍ വേണ്ടത് ആകെ രണ്ടു സ്ക്രൂ മാത്രം ആണ്.
ഇത്തരം ഒരു ഫോണ്‍ ആണ് നിങ്ങളുടെ കൈവശം ഉള്ളത് എന്ന് കരുതുക, നിങ്ങളുടെ ഫോണ്‍ അല്പം കൂടി വേഗതയില്‍ പ്രവര്‍ത്തിക്കണം എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ വേഗതയ്ക് കാരണമായ പ്രോസിസ്സേരും മറ്റും ഇരിക്കുന്ന ബ്ലോക്ക് മാറ്റി പകരം വേഗത കൂടിയ പ്രോസിസ്സോര്‍ ഉള്ള ഒരു ബ്ലോക്ക്‌ എളുപ്പം സ്ഥാപിക്കാവുന്നതാണ്. ഏതെങ്കിലും ഒരു ഭാഗം പൊട്ടി പോകുകയാണെങ്കില്‍ അത് മാറ്റി അപ്പോള്‍ തന്നെ പുതിയത് വയ്ക്കാവുന്നതാണ്. സ്ക്രീന്‍ പൊട്ടിയാലും നമുക്ക് എളുപ്പം മാറ്റി വയ്ക്കാം എന്നര്‍ത്ഥം.
 
മറ്റൊരു വലിയ പ്രത്യേകത ഈ ഫോണിനെ നമുക്ക് ആവശ്യമായ രീതിയില്‍ നിര്‍മ്മിചെടുക്കാം എന്നതാണ്. ഫോണിലെ ഡാറ്റ എല്ലാം സൂക്ഷിക്കുന്നത് ക്ലൌഡ് ഇല ആണെന്ന് കരുതുക, അങ്ങനെ ആണെങ്കില്‍ ഫോണിന്റെ സ്റ്റൊരേജ് ബ്ലോക്ക്‌ മാറ്റി പകരം വലിയ ഒരു ബാറ്ററി ബ്ലോക്ക്‌ വയ്ക്കാം, നിങ്ങള്‍ ഫോട്ടോ ഗ്രാഫി ഇഷ്ടപെടുന്ന ആളാണെങ്കില്‍ ചെറിയ ക്യാമറ ബ്ലോക്ക്‌ മാറ്റി വലിയ ക്യാമറ ബ്ലോക്ക്‌ വയ്ക്കാം,സംഗീതം ഇഷ്ടപെടുന്നവര്‍ക്ക് വലിയ സ്പീക്കര്‍ ബ്ലോക്ക്‌ വയ്ക്കാം.

നിങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപെടുന്ന കമ്പനിയുടെ ബ്ലോക്കുകള്‍ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ബ്ലോക്കുകള്‍ സ്വയം വികസിപ്പിക്കാം. ഒരു പൊതുവായ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടി പല കമ്പനികള്‍ ഇങ്ങനെ ബ്ലോക്കുകള്‍ ഉണ്ടാക്കുകയാണെങ്കില്‍ ഒരുപാട് കാലം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു മികച്ച ഫോണ്‍ യാതാര്ത്യമാകും. ഫോണിനു മെമ്മറി പോരാ ക്യാമറ പോരാ എന്ന് പറഞ്ഞു ഇടയ്ക്കിടെ ഫോണ്‍ മാറ്റേണ്ട അവസ്ഥയും ഉണ്ടാകില്ല. 

തണ്ടര്‍ ക്ലാപ്പ് എന്ന വെബ്സൈറ്റ് ആണ് ഇത് പ്രൊമോട്ട് ചെയ്യുന്നത്, ഇഷ്ടപെടുന്നവര്‍ ഈ സൈറ്റ് ഇല രജിസ്റ്റര്‍ ചെയ്യുക. ആവശ്യക്കാരുടെ എണ്ണം കൂടുമ്പോള്‍ തീര്‍ച്ചയായും ഇത് നിര്മിക്കപ്പെടും എന്ന് തന്നെയാണ് പറയുന്നത്. ഈ മികച്ച ചിന്തയ്ക്ക് ഒരു കൈ കൊടുക്കാം അല്ലേ.. 
ഫോണ്‍ ബ്ലോക്ക്‌ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക..
ഇതിന്റെ വീഡിയോ യു ട്യൂബ് ഇല കാണുന്നതിനു വേണ്ടി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക..
 
View Comments

സ്‌മാര്‍ട്ട്‌ഫോണ്‍ അപ്‌ഡേറ്റ്‌ അറിയാന്‍ ഇനി സ്‌മാര്‍ട്ടി റിംഗും
ഇന്‍കമിംഗ്‌ & ഔട്ട്‌ ഗോയിംഗ്‌ കോള്‍ നോട്ടിഫിക്കേഷന്‍സ്‌, ടെക്‌സ്റ്റ്‌, ഇ-മെയില്‍ മെസ്സേജസ്‌ അലേര്‍ട്ടുകള്‍, ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍, ഹാങ്ങൗട്ട്‌, സ്‌കൈപ്പ്‌ എന്നിവയില്‍ നിന്നുള്ള റിയല്‍ ടൈം അപ്‌ഡേറ്റുകള്‍ തുടങ്ങിയവയെല്ലാം ഇനി വിരലില്‍ അറിയാം. ബ്ലൂടൂത്ത്‌ എനേബിള്‍ഡ്‌ വെയറബിള്‍ ഗാഡ്‌ജറ്റുകളുടെ ഗണത്തിലേയ്‌ക്കെത്തുന്ന സ്‌മാര്‍ട്ടിറിംഗ്‌ ആണ്‌ ഈ പുതിയ സഹായി. ഫോണില്‍ കോളുകള്‍ സ്വീകരിക്കുക അല്ലെങ്കില്‍ നിരാകരിക്കുക. ക്യാമറ ട്രിഗര്‍, മ്യൂസിക്ക്‌ കണ്‍ട്രോള്‍, ചെയ്‌ഞ്ച്‌ പ്രൊഫൈല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഫോണിന്റെ റിമോര്‍ട്ട്‌കണ്‍ട്രോളറായി ഇതിനെ പ്രയോജനപ്പെടുത്താം.
സൂപ്പര്‍ബോക്‌്‌സ്‌ ഓള്‍ ഇന്‍ വണ്‍ ഡിവൈസ്‌
ഡിജിറ്റല്‍, പോര്‍ട്ടബിള്‍ ഉത്‌പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ പോര്‍ട്ട്രോണിക്‌സ്‌ അവതരിപ്പിച്ചിരിക്കുന്ന സൂപ്പര്‍ ബോക്‌സ്‌ സ്‌പീക്കര്‍, mp3 പ്ലെയര്‍, ഓഡിയോ റെക്കോഡര്‍, പവര്‍ ബാങ്ക്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുള്ള മള്‍ട്ടിപര്‍പ്പസ്‌ ഡിവൈസാണ്‌. 8GB കര്‍ഡും സ്റ്റീരിയോ ഇയര്‍ ഫോണുകളുമാണിതെത്തുന്നത്‌. മൈക്രോ SD കാര്‍ഡ്‌ പിന്തുണയുള്ള ഡിവൈസ്‌ ശക്തിവത്തായൊരു സ്‌പീക്കറാണ്‌. ഡേറ്റകള്‍ കംപ്യൂട്ടറിലേയ്‌ക്ക്‌ കൈമാറുന്നതിന്‌ USB പിന്തുണയുമുണ്ട്‌. ഡിജിറ്റല്‍- വോയ്‌സ്‌ റെക്കോഡറായി പ്രവര്‍ത്തിക്കാന്‍ ബില്‍റ്റ്‌-ഇന്‍ സ്റ്റീരിയോ മൈക്രോഫോണ്‍ ഉണ്ടെന്നതിനാല്‍ എക്‌സ്‌റ്റേണല്‍ മൈക്രോഫോണിന്റെ ആവശ്യം വരുന്നില്ല.
ലാപ്‌ടോപ്പ്‌ ചാര്‍ജ്ജിംഗിനായി പെഡല്‍ ചാര്‍ജ്ജ്‌
ലാപ്‌ടോപ്പുകള്‍ പോലുള്ള ഡിവൈസുകള്‍ ചാര്‍ജ്ജ്‌ ചെയ്യുന്നതിനായി US സ്ഥാപനമായ പെഡല്‍ പവര്‍ അവതരിപ്പിക്കുന്ന അതിനൂതന ഉപാധികളാണ്‌ ബിഗ്‌റിഗ്‌ (Big Rig), പെഡല്‍ ഗെന്നി (Pedal Genny) എന്നീ സൈക്ലിംഗ്‌ ജനറേറ്ററുകള്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള പെഡല്‍ ഗെന്നിയില്‍ വര്‍ക്കസ്‌പെയ്‌സ്‌ ഉണ്ടായിരിക്കില്ലെങ്കിലും സീറ്റ്‌ ഘടിപ്പിക്കുന്നതിനായുള്ള സൗകര്യമുണ്ട്‌. പെഡല്‍ ചവിട്ടുന്നതിനനുസരണമായിട്ടായിരിക്കും വൈദ്യൂതി ഉത്‌പ്പാദിപ്പിക്കപ്പെടുക. വര്‍ക്ക്‌സ്‌പെയ്‌സും, എര്‍ഗണോമിക്‌സീറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള ബിഗ്‌ റിഗ്‌ ഉപയോക്താക്കള്‍ക്ക്‌ അനുയോജ്യമാം വിധം ക്രമീകരിക്കാവുന്നതാണ്‌. സാമാന്യം ആരോഗ്യമുള്ളവര്‍ക്ക്‌ 100 വാട്ട്‌സ്‌ വൈദ്യൂതി ഉത്‌പ്പാദിപ്പികാനാകുമെന്നാണ്‌ പറയപ്പെടുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണ്‍, ലാപ്‌ടോപ്പ്‌ ചാര്‍ജ്ജിംഗ്‌ കൂടാതെ ഫുഡ്‌ പ്രോസസ്സിംഗ്‌, വാട്ടര്‍ പമ്പിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്കും ഈ വൈദ്യുതോല്‍പ്പാദന രീതി പ്രയോജനപ്പെടുത്താം.
സെല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സണ്‍ഗ്ലാസ്‌
സണ്‍ഗ്ലാസുകള്‍ക്കിനി പുതിയൊരു ജോലികൂടി. സണ്‍ഗ്ലാസിലേയ്‌ക്ക്‌ സോളാര്‍ പാനല്‍ ചേര്‍ക്കുക വഴി ഇവയെ സ്‌മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിംഗ്‌ ഡിവൈസായിമാറ്റിയിരിക്കുകയാണ്‌ ഇന്ത്യന്‍ ഡിസൈനറായ സയാലി കലുസ്‌കര്‍. ഫ്രെയിമിന്റെ വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പകല്‍ വേളകളില്‍ സൂര്യപ്രകാശത്തില്‍ നിന്ന്‌ സൗരോര്‍ജ്ജം സംഭരിയ്‌ക്കുകയും അത്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സഹായകമാകുകയുമാണ്‌ ചെയ്യുന്നത്‌. വേര്‍പ്പടുത്താവുന്ന രീതിയിലുള്ള ഈ ഭാഗം മൈക്രോ USB ചാര്‍ജ്ജിംഗ്‌ പോര്‍ട്ട്‌ അല്ലെങ്കില്‍ ലൈറ്റിംഗ്‌ കണക്‌റ്ററുകളിലൂടെ സ്‌മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കുമ്പോള്‍ ഇതില്‍ സംഭരിച്ചിരിക്കുന്ന സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി പരിവര്‍ത്തനപ്പെടുത്തി ഫോണിമാവശ്യമായ ചാര്‍ജ്ജ്‌ നല്‍കുന്നു.