സമകാലികം
റോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍

ബസ്സും കാറും കൂട്ടിമുട്ടി 4 മരണം .... കാര്‍ കീഴ്‌മേല്‍ മറിഞ്ഞ്‌ 5 പേര്‍ മരണപ്പെട്ടു.... ബസ്സ്‌ മരത്തിലിടിച്ച്‌ 7 പേര്‍ മരിച്ചു.... ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച്‌ കുട്ടികളടക്കം 9 പേര്‍ മരിച്ചു..... ഇത്തരം സ്ഥിരം പത്രവാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്‌ ഒരോദിവസവും നാം ഉണരുന്നത്‌ . സംസ്ഥാനത്തിന്റെ റോഡുകള്‍ കുരുതിക്കളങ്ങളായി മാറുന്നതിന്റെ പ്രധാനകാരണം വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ്‌ . ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റില്ലാതെ മോശം അവസ്ഥയില്‍ നിരത്തിലിറങ്ങുന്ന വാഹനങ്ങളും അപകടക്കെണിയെരുക്കുന്നുണ്ട്‌. അലക്ഷ്യമായി ചീറിപായുന്നവാഹനങ്ങള്‍ക്കിടയില്‍പ്പെട്ട്‌ഈ വര്‍ഷം പൊലിഞ്ഞത്‌ 1,900 ജീവനുകളാണ്‌ . ജനുവരി മുതല്‍ ഉണ്ടായ 15, 712 വാഹനാപകടങ്ങളില്‍ 15, 109 എണ്ണവും അമിതവേഗവും അശ്രദ്ധമായ ഡ്രൈവിഗുമാണെന്നാണ്‌ പോലീസ്‌ കണക്കുകള്‍ പറയുന്നത്‌ . ഈ അപകടങ്ങളില്‍ 17,100 പേര്‍ക്കു പരിക്കേറ്റു . ബസ്‌ , ലോറ ിഡ്രൈവര്‍മാരില്‍ ചിലര്‍ മദ്യപിച്ചു വാഹനമോടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇവരുടെ മരണ പാച്ചിലില്‍ ബലിയാടാകേണ്ടിവരുന്നത്‌ ഇരുചക്രവാഹനക്കാരാണ്‌ . കഴിഞ്ഞവര്‍ഷം ദേശീയപാതകളാണ്‌ അപകടകാരികളെങ്കില്‍ ഇക്കൊല്ലം സംസ്ഥാന പാതകളാണ്‌ അപകങ്ങളുടെ ഈറ്റില്ലം . ഇത്തരം വാഹനാപകടങ്ങള്‍ക്കുനേരെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്‌ കര്‍ശന നടപടികള്‍ ആരംഭിച്ചു. സ്‌പീഡ്‌ ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ , ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റില്ലാത്തവാഹനങ്ങള്‍ എന്നിവക്ക്‌ മെമ്മോ നല്‍കിവരുന്നുണ്ട്‌. അങ്ങനെ ചീറിപ്പായുന്ന ബസുകള്‍ക്ക്‌ മൂക്കുകയറിടാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംങ്ങിനുകഴിഞ്ഞു എന്നത്‌ എടുത്തു പറയേണ്ട വസ്‌തുതയാണ്‌ . ഫെയ്‌സുബുക്കുകളിലെ താരമായി മാറിയ അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ. ഇപ്പോഴിതാ നമ്മുടെ തലക്കും ഒരു സുരക്ഷാകവചം തീര്‍ത്തിരിക്കുന്നു. അമിതവേഗത്തിലും ഹെല്‍റ്റില്ലാതെയും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ്‌ നിശ്‌ചിതകാലത്തേക്ക്‌ റദ്ദാക്കുമെന്ന കമ്മീഷണര്‍ ഋഷിരാജ്‌ സിംങ്ങിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ സംസ്ഥാനത്തെങ്ങും വ്യാപകമായി പരിശേധനനടന്നി വരുന്നു. ഐ. എസ്‌. ഐ മാര്‍ക്കില്ലാത്ത ചട്ടിത്തൊപ്പികള്‍ധരിച്ചെത്തുന്നവര്‍ക്കും ഹെല്‍മെറ്റ്‌ കണ്ണാടിയില്‍ തൂക്കിയിടുന്നവര്‍ക്കും പിഴ ഈടാക്കുന്നുണ്ട്‌. അമിതവേഗത്തിനും അശ്രദ്ധമായി വണ്ടിയോടിച്ചതിനും കേസെടുത്തുതുടങ്ങി. സണ്‍ഫിലിം നീക്കം ചെയ്യാത്ത വാഹനങ്ങളുടേയും വേഗപ്പൂട്ടില്ലാത്ത ടിപ്പര്‍ ലോറികളുടെയും ഫിറ്റ്‌നസ്‌ റദ്ദാക്കി . പിടിയിലായവരെ വിട്ടയക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഏറെയുണ്ടയെന്നും ഒരു ശുപാര്‍ശയും വിലപോവില്ലെന്നും അധീകൃതര്‍ വ്യക്തമാക്കി . ഈനിയമങ്ങള്‍ക്കൊണ്ട്‌ പച്ചപരിഷ്‌ക്കാരികളേയും ചോരതിളപ്പേറിയ കൗമാരക്കാരേയും ഒരു പരിധിവരെ വേഗപൂട്ടിടാന്‍ സാധിക്കുമെന്ന്‌ നമുക്കാശ്വസിക്കാം . വാഹനാപകടങ്ങള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ക്ക്‌ സാധിക്കുമാറാകട്ടെ . 

പീന പൂവ്വത്തിങ്കല്‍ 

 

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം