സമകാലികം
മാനിഷാദ...ഒരമ്മയുടെ തേങ്ങല്‍

കുമളിയില്‍ നടന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ്‌ ഞാന്‍. സ്വന്തം പിതാവും രണ്ടാനമ്മയും അഞ്ച്‌വയസ്സുകാരനെ നിഷ്‌ഠൂരമായി മര്‍ദിച്ച്‌ മരണകിടക്കയിലേക്ക്‌ തള്ളിവിട്ടത്‌ സാക്ഷരകേരളത്തിലെ പുതിയഅരക്ഷിതാവസ്ഥയാണ്‌ കാണിക്കുന്നത്‌. കുട്ടി ഇനിയും അപകടാവസ്ഥ തരണം ചെയ്യാത്തത്‌ ഓരോഅച്ഛനുമമ്മയ്‌ക്കും ഇനിയുള്ള നാളുകളില്‍ ഉറക്കം നഷ്‌ടപ്പെടുത്തും. ഇങ്ങനെ സ്വന്തം മകനോട്‌ക്രൂരനാകാന്‍ എങ്ങനെയാണ്‌ ഒരു പിതാവിന്‌ കഴിയുക? അച്ഛന്‍ എന്നത്‌ വത്സല്യത്തിന്റെമൂര്‍ത്തീഭാവമാണെങ്കില്‍ അമ്മയെന്നത്‌ എന്നത്‌ സഹനത്തിന്റെ പര്യായമല്ലേ? മനുഷ്യത്വരാഹിത്യംബാധിച്ചവരാണോ നമ്മള്‍? സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതനിലവാരം പുലര്‍ത്തുന്നനമ്മുടെ നാട്ടില്‍അനീഷ എന്ന രണ്ടാനമ്മ ഇന്ന്‌ ക്രൂരതയുടെ പര്യായമാണ്‌. കുട്ടിയെ എങ്ങനെയെങ്കിലുംകുടുംബത്തില്‍ നിന്ന്‌ ഒഴിവാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ കാപാലിക ദമ്പതികള്‍ അവന്റെജീവിതത്തില്‍ മാരകമായ മുറിവുകളുണ്ടാക്കിയത്‌. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവര്‍ക്കെതിരെവധശ്രമത്തിനു കേസെടുത്തിട്ടുെങ്കിലും കോടതിയില്‍ നിന്നു എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ഏറെയുണ്ട്‌്‌. ആറുമാസമാണ്‌ പരമാവധി ശിക്ഷ. കേസിന്റെ അവസ്ഥക്കനുസരിച്ച്‌ ശിക്ഷയില്‍ നേരിയപ്രതീക്ഷയുണ്ടെങ്കിലും കേരളമാണല്ലോ എന്നോര്‍ത്ത്‌ ഭയമുണ്ട്‌. കാരണം ഇങ്ങനെയുള്ള വലിയകേസുകള്‍ കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണല്ലോ. നമ്മുടെ നാട്ടില്‍ ശിശുഭവനുകള്‍,അനാഥാലയങ്ങള്‍ എന്നിവ ഏറെയുണ്ട്‌. ഒഴിയാബാധയായ കുട്ടിയെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍ഇവര്‍ക്ക്‌ എത്തിക്കാമായിരുന്നു. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ആലപ്പുഴയിലും ഇതുപോലെ ആറുവയസ്സുകാരിയെപിതാവും രണ്ടാനമ്മയും ചേര്‍ന്ന്‌ പീഡിപ്പിച്ചതിനെ തുടര്‍ന്നു കുട്ടി മരിച്ച സംഭവം മറന്നു തുടങ്ങുന്നതിനുമുന്‍പാണ്‌ ഇതെന്നത്‌ കേരളീയരുടെ ഗതികേടായി മാറുകയാണ്‌.കുമളിയിലെ അഞ്ച്‌ വയസ്സുകാരനെ മര്‍ദ്ദിച്ചവശനാക്കിയിട്ടും ഒടിഞ്ഞ കാലുകളുമായി അവനെ രണ്ടാനമ്മനടത്തിച്ചുവത്രെ. പോരാത്തതിന്‌ അവന്റെ മൂത്രനാളിയില്‍ ഈര്‍ക്കില്‍ കുത്തിയിറക്കുകയും ചെയ്‌തു.ഇതൊക്കെ കേട്ടപ്പോള്‍ മനസാക്ഷി മരവിച്ചതായി തോന്നി. മനസില്‍ തേങ്ങലോടെ ഇങ്ങനെയൊരുചോദ്യം ഉയരുകയും ചെയ്‌തു. കുഞ്ഞേ എങ്ങനെ നീ ഇതൊക്കെ സഹിച്ചു..? ഇതിന്‌ മാത്രം നീ അവരോട്‌എന്ത്‌ തെറ്റ്‌ ചെയ്‌തു മകനേ.....? ജന്മം നല്‍കിയ പിതാവും രണ്ടാനമ്മയും അന്തകരായി മാറുന്നകാലത്താണ്‌ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ലജ്ജയുണ്ട്‌. ഇത്തരം സംഭവങ്ങളുടെപശ്ചാത്തലത്തില്‍ ഓരോ വീടുകളിലും കുട്ടികള്‍ സുരക്ഷിതരാണോ എന്നു സര്‍ക്കാര്‍ഉത്തരവാദപ്പെടുത്തിയവരില്‍ നിന്നും ആരായണം. ഇനിയും ഷെഫീക്കുമാര്‍ കേരളത്തില്‍ ഉണ്ടാവരുത്‌.ഇവിടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോവുന്ന കുട്ടികളുടെ സുരക്ഷക്കായി 14 ജില്ലകളിലും ചൈല്‍ഡ്‌ ലൈന്‍കേന്ദ്രങ്ങള്‍ ഉണ്ട്‌്‌. നാട്ടുകാര്‍ക്കും ഇത്തരം സംഭവങ്ങള്‍ അധികൃതര്‍ക്കു വിവരം ധരിപ്പിച്ചുകുട്ടികളെ ഇങ്ങനെയുള്ള കേന്ദ്രങ്ങളിലെത്തിക്കാവുന്നതാണ്‌. ഷെഫീക്കിന്റെ ദാരുണാവസ്ഥ മറ്റ്‌മാതാപിതാക്കള്‍ക്ക്‌ ഒരു പാഠമാവട്ടെ. ബാല്യങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ ആരും ശ്രമിക്കരുത്‌.അവര്‍ നാളെയുടെ വാഗ്‌ദാനങ്ങളാണ്‌. മക്കളെ ക്രൂരമായി ദ്രോഹിക്കുന്ന മാതാപിതാക്കള്‍ക്ക്‌ കേവലംഒരു വര്‍ഷം തടവ്‌ മാത്രം പോര. ഇവര്‍ക്ക്‌ കടുത്ത ശിക്ഷാവിധികള്‍ വാങ്ങികൊടുക്കേണ്ടത്‌സര്‍ക്കാരുകളുടെ തന്നെ കടമയാവണം. ഷെഫീക്ക്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരണമെന്നപ്രാര്‍ത്ഥനയോടെ ................ 

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം