സമകാലികം
നാളെയുടെ ദാഹമകറ്റാന്‍

"വേനലിന്റെ ചൂടേറ്റുതളര്‍ന്നുറങ്ങുന്ന മണ്ണിന്റെ മൃദുമാറില്‍ കാലവര്‍ഷം ജലകണങ്ങള്‍ പേമാരിയായ്‌ ചൊരിയുമ്പോള്‍ അതിന്റെ വശ്യസൗന്ദര്യവും പുതുമണ്ണിന്റെ മണവും ആസ്വദിക്കാത്തവരായി ആരുണ്ട്‌? തന്റെ ജാലകങ്ങളിലൂടെ തൊടിയിലെ ഒരോ പുല്‍നാമ്പുകളെയും തഴുകിത്തലോടി കുഞ്ഞുകാറ്റിന്റെ ഇക്കിളിക്കൂട്ടലുകളില്‍ കുലുങ്ങിചിരിച്ച്‌ ഉതിര്‍ന്നു വീഴുന്ന ജലകണങ്ങള്‍ വെറുതെ നോക്കിനില്‍ക്കുമ്പോള്‍ നാളെയുടെ ദാഹമകറ്റാനുള്ള നീര്‍ത്തുള്ളികളാണ്‌ അവയെന്ന്‌ നമ്മളിലാരെങ്കിലും ചിന്തച്ചിരുന്നെങ്കില്‍....."
ഭൂമിയുടെ മടിത്തട്ടിലേക്കിറ്റുവീണ്‌ ഒരുകുഞ്ഞുജല പ്രവാഹമായി സമുദ്രത്തിന്റ അഗാതങ്ങളിലേക്കൊഴുകിച്ചേരുന്നത്‌ ഒരു വലിയ ജനസമൂഹത്തിന്റ ദാഹമകറ്റാന്‍ വര്‍ഷംതോറും മുറതെറ്റാതെ പ്രകൃതി നമുക്കാകെ കനിഞ്ഞുനല്‍കുന്ന വരദാനമാണ്‌. വര്‍ഷത്തിന്റെ പകുതിയോടെ നിറഞ്ഞു തുളുമ്പിനില്‍ക്കുന്ന വയലുകളും പുഴകളും കുളങ്ങളും വേനലിലെ വറുതി ശമിപ്പിച്ചിരുന്നു. വേനലിന്റെ ആധിഖ്യം ഏറിവരുന്ന ഈകാലഘട്ടത്തില്‍ നമ്മുടെ ജലസ്രോതസ്സുകള്‍ വറ്റുമ്പോള്‍ ജലസംരക്ഷണത്തെക്കുറിച്ചും മഴവെള്ള സംഭരണത്തെക്കുറിച്ചും നാം കുറേക്കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. മഴക്കാലങ്ങളില്‍ പാഴായിപ്പോാകുന്ന ജലത്തിന്റെ പത്തിലൊരംശം മാത്രം മതി നമ്മുടെ ജലക്ഷാമം പരിഹരിക്കാന്‍. ഭൂമിയില്‍ ആകെയുള്ള ജലത്തിന്റെ ഏതാണ്ട്‌ ഭൂരിഭാഗവും ഉപ്പുവെള്ളമാണ്‌. കേവലം 0.5 ശതമാനം മാത്രമാണ്‌ നമ്മുടെ ശുദ്ധജല സമ്പത്ത്‌. ഏറിവരുന്ന വേനലില്‍ ഇതിന്റെ അളവ്‌ ക്രമാതീതമായി കുറയുമെന്നും ശുദ്ധജലക്ഷാമം വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. വടക്കന്‍ രാജ്യങ്ങളില്‍ ഇത്‌ ചെറുക്കാനുള്ള പദ്ധതികള്‍ രൂപവല്‍ക്കരിച്ചുകഴിഞ്ഞു. ചൈനയിലും ബ്രസീലിലുമെല്ലാം അതിന്റെ മുന്നോടിയായി പുരപ്പുറത്തുനിന്നുള്ള മഴവെള്ളശേഖരണം വളരെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു.

ഭുപ്രകൃതിയനുസരിച്ച്‌ നമുക്ക്‌ താരതമ്യേന മോശമല്ലാത്തരീതിയില്‍ മഴലഭിക്കുന്നുണ്ട്‌. ജൂണ്‍ - സെപ്‌റ്റംബര്‍ മാസത്തിലെ കാലവര്‍ഷവും ഒക്ടോബര്‍ - നവംബര്‍ മാസത്തിലെ തുലാവര്‍ഷവും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ നാം ഓരോരുത്തരും ശ്രമിക്കണം. ശരിയായ രീതിയില്‍ സംഭരിച്ച്‌ ഉപയോഗിച്ചാല്‍ വര്‍ഷക്കാലത്തെ ജലലഭ്യതയില്‍ നിന്നുതന്നെ വേനലിലെ ക്ഷാമത്തെ നേരിടാന്‍ നമുക്ക്‌ കഴിയും. ദിനംപ്രതിയുള്ള നമ്മുടെ ജലഉപയോഗം എത്രയെന്ന്‌ നമ്മളോരോരുത്തരും പരിശോധിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ നമുക്കുമനസ്സിലാകും നാം നിത്യവും എത്രമാത്രം ജലം പാഴാക്കുന്നുണ്ടെന്ന്‌.അപ്പോള്‍ മനസ്സിലാകും ആവശ്യത്തിന്റെ പത്തിരട്ടിയോളം നാം വെറുതെ പാഴാക്കുന്നുവെന്ന്‌. ഈ പ്രവണതക്ക്‌ തടയിടാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ നമുക്ക്‌ ക്ഷാമത്തെ നേരിടാന്‍ സാധിക്കും.പെയ്‌തുവീഴുന്ന ജലം തെങ്ങിന്‍ത്തടങ്ങളും തോടുകളും നിര്‍മ്മിച്ച്‌ ഒഴുകിപ്പോകാതെ ഭൂമിയിലേക്ക്‌ വാര്‍ന്നിറങ്ങാന്‍ സഹായിക്കണം അത്‌ മണ്ണിലെ ജലാംശത്തെ നിലനിര്‍ത്തുവാനും കിണറുകളിലെ ജലനിരപ്പ്‌ ഉയരുവാനും സഹായിക്കും.അല്‍പം ചിലവുകൂടുമെങ്കിലും റെഡിമെയ്‌ഡ്‌ ടാങ്കുകള്‍ മണ്ണിനടിയില്‍ സ്ഥാപിച്ച്‌ കട്ടിടങ്ങളില്‍ നിന്നുള്ള ജലം പൈപ്പുകള്‍ വഴി ശേഖരിച്ച്‌ ശുദ്ധീകരിക്കാം. ഇങ്ങിനെ ഒരുവര്‍ഷത്തേക്കുള്ള ജലസംഭരണം നമുക്ക്‌ എളുപ്പത്തില്‍ നടത്താം.അങ്ങിനെ സ്ഥലവും ലാഭിക്കാം.ചെറിയ കുഴികളില്‍ പ്‌ളാസ്റ്റിക്ക്‌ ഷീറ്റുകള്‍ വിരിച്ച്‌ അതില്‍ മഴവെള്ളം ശേഖരിക്കുന്ന രീതിയും വെള്ളം അത്‌ പതിക്കുന്ന സ്ഥലത്ത്‌ വൃത്തിയുള്ള തുണികെട്ടി അരിച്ചെടുക്കുന്ന രീതിയൂം ഇന്ന കേരളത്തില്‍ പലയിടത്തും നിലവിലുണ്ട്‌.

ഏറ്റവും ശുദ്ധമായ വെള്ളമാണ്‌ മഴവെള്ളം. അധികം പണച്ചിലവില്ലാതെ ഒട്ടും സങ്കീര്‍ണമല്ലാത്ത ശുദ്ധീകരണം വഴി നമുക്കത്‌ നാളേക്കായ്‌ കരുതിവയ്‌ക്കാം. ഇനിയും നാം കണ്ണടച്ചാല്‍ ഭാവിയില്‍ ജലം പണംകൊടുത്തു വാങ്ങേണ്ടിവരുമെന്നതും വിദൂരമല്ല. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത്‌ ജലത്തിനുവേണ്ടിയായിരിക്കും എന്നത്‌ ഒരു മഹാസത്യമാകാതിരിക്കാന്‍ നമുക്കുപ്രാര്‍ത്ഥിക്കാം അതിനായി നമുക്ക്‌ പ്രവര്‍ത്തിക്കാം. മറ്റുള്ളവര്‍ക്ക്‌ മാതൃകയാകാന്‍ നാമ്മളോരോരുത്തര്‍ക്കും സാധിക്കട്ടെ.
അയന.കെ.എ

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം