കളിക്കളം
കോപ്പ അമേരിക്കന്‍ ഫുട്ട്‌ബോള്‍ മത്സരങ്ങളുടെ അലയൊലി ഇരിങ്ങാലക്കുടയിലും

കോപ്പ അമേരിക്കന്‍ ഫുട്ട്‌ബോള്‍ മത്സരങ്ങളുടെ അലയൊലികള്‍ ഇരിങ്ങാലക്കുടയിലും ഇരമ്പുന്നു. ജ്യോതിസ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിച്ച കോപ്പ അമേരിക്ക മത്സരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആവേശം പകര്‍ന്നു കൊണ്ട് ഫുട്ട്‌ബോള്‍ മത്സരങ്ങളും ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളുടെ ആവേശം ഒട്ടും ചോരാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരങ്ങളില്‍ പങ്കെടുത്തു. ഇതുകൂടാതെകോപ്പ അമേരിക്കയുടെ ഓരോ മത്സരങ്ങള്‍ക്കു പ്രവചന മത്സരവും സംഘടിപ്പിച്ചീരുന്നു. വിജയികള്‍ക്ക് ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ എ.എം.വര്‍ഗ്ഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു.  

View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.