അക്ഷരമൂല
പാട്ടും മധുരവും യൂണിഫോറവുമായി മുകുന്ദപുരത്തെ കുരുന്നുകള്‍

കൊറ്റനല്ലൂര്‍ ആശാനിലയം സ്‌പെഷല്‍ സ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളെ പാട്ടിന്റെ ചിറകിലേറ്റി മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ മാനവസ്‌നേഹത്തിന്റെ മഹാമാതൃക സൃഷ്ടിച്ചു. സംഗീതജ്ഞന്‍ ജോസ്.സി.ജോസഫിനും പ്രിന്‍സിപ്പല്‍ ടി.എം.വെങ്കിടേശ്വരനുമൊപ്പം ഇരുത്തിയാണ് കുട്ടികള്‍ തങ്ങളുടെ ആഗ്രഹം സഫലമാക്കിയത്. യൂണിഫോം മെക്‌സ് വൈസ്.പ്രസിഡണ്ട് പി.കെ.റോസിലി ഹെഡ്മിസ്ട്രസ് സി.ബീനക്ക് കൈമാറി. യോഗത്തില്‍ മെക്‌സ് പ്രസിഡണ്ട് ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ട്രഷര്‍ സി.ടി. ചാക്കുണ്ണി ആശംസ നേര്‍ന്നു.

View Comments

ജ്യോതിസ് കോളേജില്‍ 'സൂപ്പര്‍ 20' പ്രോഗ്രാമും ഹൈടെക്ക് സെമിനാര്‍ ഹാളും ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വിദൃാര്‍ത്ഥികളുടെ നൈപുണൃവികസനം ലക്ഷ്യം വച്ച്‌ ജ്യോതിസ് കോളേജ് സംഘടിപ്പിക്കുന്ന 20 പരിപാടികളുടെ സമാഹാരമാണ് സൂപ്പര്‍ 20 പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതുമ തേടുന്ന പുതു തലമുറക്ക് മുന്നില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ മികച്ച വിദ്യാഭ്യാസവും, തോഴിലും, കരിയറും പ്രധാനം ചെയ്യാന്‍ ഉപയുക്തമായ പദ്ധതിയാണ് സൂപ്പര്‍ 20 പ്രോഗ്രാം. ഐക്യു,ഇ ക്യു സന്തുലനത്തിലൂടെ ജീവിത വിജയത്തിനും ലക്ഷ്യ സാക്ഷാത്ക്കാരത്തിനും വിദ്യാര്‍ത്ഥികളെ പ്രച്ചോദിപ്പിക്കുന്നതാണ് പദ്ധതി. സൂപ്പര്‍ 20 പ്രോഗ്രാം, ചാവറ മെമ്മോറിയല്‍ ഹൈടക്ക് സെമിനാര്‍ ഹാളും കാത്തോലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എ എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരിച്ചു. ബ്ലെസ്സി സാജു, ബിജു വര്‍ഗീസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു . എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ എം എ സ്വാഗതവും പ്രിയ ബൈജു നന്ദിയും പറഞ്ഞു.
മരങ്ങള്‍ സംരക്ഷിക്കാന്‍ സീഡ്‌ വിദ്യാര്‍ഥികളുടെ സര്‍വ്വേ
കയ്‌പമംഗലം. ദേശീയ പാതയോരത്തെ പൊതു മരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പെരിഞ്ഞനം ഗവ.യു.പി. സ്‌ക്കൂളിലെ മാതൃഭൂമി സീഡ്‌ വിദ്യാര്‍ഥികള്‍ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ പരാതി നല്‍കി. പൊതു മരങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരള ഹൈക്കോടതി പുറപ്പെടുവിച്ച നിയമം നടപ്പാക്കണമോന്നാവശ്യപ്പെട്ടാണ്‌ പരാതി. ഇതിനായി പെരിഞ്ഞനം മുതല്‍ മൂന്നു പീടികവരെയുള്ള പ്രദേശങ്ങളിലെ പൊതുമരങ്ങളുടെ സര്‍വ്വേ നടത്തിയ റിപ്പോര്‍ട്ട്‌ സഹിതമാണ്‌ കുട്ടികള്‍ പരാതി നല്‍കിയത്‌. പൊതുമരങ്ങളില്‍ ആണിയടിച്ചും പരസ്യബോര്‍ഡുകള്‍ നാട്ടിയും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ സര്‍വ്വേയില്‍
ശാന്തിനികേതന്‍ കിന്റര്‍ ഗാര്‍ട്ടന്‍കിഡ്‌സ്‌ഫെസ്റ്റ്‌ എക്‌സോട്ടിക്ക 2014 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്‌ സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ കിഡ്‌സ്‌ഫെസ്റ്റ്‌ എക്‌സോട്ടിക്ക 2014 ഉദ്‌ഘാടനം പ്രശസ്‌ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപുറം നിര്‍വ്വഹിച്ചു. എസ്‌.എന്‍.ഇ.എസ്‌. ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. അച്ചുതന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ടി.കെ. ഉണ്ണികൃഷ്‌ണന്‍, എ.എ. ബാലന്‍, നിഷാ ജിജോ, സജിതങ്കപ്പന്‍, സിബിന്‍ പെരേര, പി.ടി.എ. പ്രസിഡണ്ട്‌ രാജേഷ്‌ എന്നിവര്‍ സംസാരിച്ചു. 100 years of cinema എന്ന പേരില്‍ സിനിമാഗാനങ്ങളെ കോര്‍ത്തിണക്കി കൊണ്ട്‌ കുട്ടികള്‍ അവതരിപ്പിച്ച പരിപാടി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു