ടെക്‌നോളജി
ടെയില്‍സ് ഫ്രീ ഓ എസ് - സുരക്ഷയില്‍ ഒരു പടി മുന്നില്‍

ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ അനവധിയുണ്ട്. എന്നാല്‍ അവയുടെ ഇടയില്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേതു ഓപ്പന്‍ സോഴ്സ് ഓ എസ്സിനെക്കാലും വെല്ലുന്നതാണ് ടെയില്‍സ്. അമേരിക്കയുടെ സൈബര്‍ ചാര പ്രവര്‍ത്തനങ്ങളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന ഖ്യാതിയും ഇവന് സ്വന്തം. എവിടെയിരുന്നും ഇതു കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ അറിയാതെ ചെയ്തു തീര്‍ക്കാന്‍ കഴിയും എന്നതാണ് ഈ ഓ എസ്സിന്‍റെ പ്രത്യേകത. ടെയില്‍സ് ഒരു ഡെബിയന്‍ ലിനക്സ് അധിഷ്ഠിത സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം ആണ്. (The Amnesic Incognito Live System). USB, DVD, SD Card എന്നിവയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാം എന്നതും ഇതിന്‍റെ എടുത്തു പറയേണ്ട മേന്മയാണ്. ഇന്റര്‍നെറ്റില്‍ നമ്മെ അജ്ഞാതമാക്കി നിര്‍ത്താനും നമ്മുടെ വിവരങ്ങള്‍ മികച്ച രീതിയില്‍ എന്ക്രിപ്റ്റ് ചെയ്യാനും സാധിക്കും. അത്യാവശ്യം വേണ്ടുന്ന ഇമേജ് സൗണ്ട് എഡിറ്റിംഗ് ടൂളുകള്‍ , വെബ്‌ ബ്രൌസര്‍ , മെസ്സെന്ജ്ജേര്‍ , ഓഫീസ് സ്യൂട്ട് എന്നിവ പ്രത്യേകം ഇ ഓ എസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാത്രമല്ല ടെയില്‍സ് ഒരു ലൈവ് സിസ്റ്റം ആണ്, ഒരു കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു യാതൊരു വിധത്തിലും പ്രശ്നം ഉണ്ടാക്കാത്ത വിധത്തില്‍ ഇത് പ്രവര്‍ത്തിക്കും. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പോലുള്ള മെമ്മറികള്‍ ഇത് ഉപയോഗിക്കില്ല. ടോര്‍ നെറ്റ് വര്‍ക്ക്‌ ഉപയോഗിച്ചാണ് ബ്രൌസിംഗ് മുഴുവന്‍ നടക്കുന്നത്, അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന സിസ്റ്റം ട്രാക്ക് ചെയ്യുക എന്നതും അല്പം വിഷമകരമായ ജോലിയാകുന്നു. ആരാണ് ടെയില്‍സിനു പുറകില്‍ എന്നതും അജ്ഞാതം തന്നെ.


ഓപറേറ്റിങ്ങ്‌ സിസ്റ്റം ഡൌണ്‍ലോഡ് ചെയ്യാം
https://tails.boum.org/

സനു.ഇ.ജി.

View Comments

സ്‌മാര്‍ട്ട്‌ഫോണ്‍ അപ്‌ഡേറ്റ്‌ അറിയാന്‍ ഇനി സ്‌മാര്‍ട്ടി റിംഗും
ഇന്‍കമിംഗ്‌ & ഔട്ട്‌ ഗോയിംഗ്‌ കോള്‍ നോട്ടിഫിക്കേഷന്‍സ്‌, ടെക്‌സ്റ്റ്‌, ഇ-മെയില്‍ മെസ്സേജസ്‌ അലേര്‍ട്ടുകള്‍, ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍, ഹാങ്ങൗട്ട്‌, സ്‌കൈപ്പ്‌ എന്നിവയില്‍ നിന്നുള്ള റിയല്‍ ടൈം അപ്‌ഡേറ്റുകള്‍ തുടങ്ങിയവയെല്ലാം ഇനി വിരലില്‍ അറിയാം. ബ്ലൂടൂത്ത്‌ എനേബിള്‍ഡ്‌ വെയറബിള്‍ ഗാഡ്‌ജറ്റുകളുടെ ഗണത്തിലേയ്‌ക്കെത്തുന്ന സ്‌മാര്‍ട്ടിറിംഗ്‌ ആണ്‌ ഈ പുതിയ സഹായി. ഫോണില്‍ കോളുകള്‍ സ്വീകരിക്കുക അല്ലെങ്കില്‍ നിരാകരിക്കുക. ക്യാമറ ട്രിഗര്‍, മ്യൂസിക്ക്‌ കണ്‍ട്രോള്‍, ചെയ്‌ഞ്ച്‌ പ്രൊഫൈല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഫോണിന്റെ റിമോര്‍ട്ട്‌കണ്‍ട്രോളറായി ഇതിനെ പ്രയോജനപ്പെടുത്താം.
സൂപ്പര്‍ബോക്‌്‌സ്‌ ഓള്‍ ഇന്‍ വണ്‍ ഡിവൈസ്‌
ഡിജിറ്റല്‍, പോര്‍ട്ടബിള്‍ ഉത്‌പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ പോര്‍ട്ട്രോണിക്‌സ്‌ അവതരിപ്പിച്ചിരിക്കുന്ന സൂപ്പര്‍ ബോക്‌സ്‌ സ്‌പീക്കര്‍, mp3 പ്ലെയര്‍, ഓഡിയോ റെക്കോഡര്‍, പവര്‍ ബാങ്ക്‌ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളുള്ള മള്‍ട്ടിപര്‍പ്പസ്‌ ഡിവൈസാണ്‌. 8GB കര്‍ഡും സ്റ്റീരിയോ ഇയര്‍ ഫോണുകളുമാണിതെത്തുന്നത്‌. മൈക്രോ SD കാര്‍ഡ്‌ പിന്തുണയുള്ള ഡിവൈസ്‌ ശക്തിവത്തായൊരു സ്‌പീക്കറാണ്‌. ഡേറ്റകള്‍ കംപ്യൂട്ടറിലേയ്‌ക്ക്‌ കൈമാറുന്നതിന്‌ USB പിന്തുണയുമുണ്ട്‌. ഡിജിറ്റല്‍- വോയ്‌സ്‌ റെക്കോഡറായി പ്രവര്‍ത്തിക്കാന്‍ ബില്‍റ്റ്‌-ഇന്‍ സ്റ്റീരിയോ മൈക്രോഫോണ്‍ ഉണ്ടെന്നതിനാല്‍ എക്‌സ്‌റ്റേണല്‍ മൈക്രോഫോണിന്റെ ആവശ്യം വരുന്നില്ല.
ലാപ്‌ടോപ്പ്‌ ചാര്‍ജ്ജിംഗിനായി പെഡല്‍ ചാര്‍ജ്ജ്‌
ലാപ്‌ടോപ്പുകള്‍ പോലുള്ള ഡിവൈസുകള്‍ ചാര്‍ജ്ജ്‌ ചെയ്യുന്നതിനായി US സ്ഥാപനമായ പെഡല്‍ പവര്‍ അവതരിപ്പിക്കുന്ന അതിനൂതന ഉപാധികളാണ്‌ ബിഗ്‌റിഗ്‌ (Big Rig), പെഡല്‍ ഗെന്നി (Pedal Genny) എന്നീ സൈക്ലിംഗ്‌ ജനറേറ്ററുകള്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള പെഡല്‍ ഗെന്നിയില്‍ വര്‍ക്കസ്‌പെയ്‌സ്‌ ഉണ്ടായിരിക്കില്ലെങ്കിലും സീറ്റ്‌ ഘടിപ്പിക്കുന്നതിനായുള്ള സൗകര്യമുണ്ട്‌. പെഡല്‍ ചവിട്ടുന്നതിനനുസരണമായിട്ടായിരിക്കും വൈദ്യൂതി ഉത്‌പ്പാദിപ്പിക്കപ്പെടുക. വര്‍ക്ക്‌സ്‌പെയ്‌സും, എര്‍ഗണോമിക്‌സീറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള ബിഗ്‌ റിഗ്‌ ഉപയോക്താക്കള്‍ക്ക്‌ അനുയോജ്യമാം വിധം ക്രമീകരിക്കാവുന്നതാണ്‌. സാമാന്യം ആരോഗ്യമുള്ളവര്‍ക്ക്‌ 100 വാട്ട്‌സ്‌ വൈദ്യൂതി ഉത്‌പ്പാദിപ്പികാനാകുമെന്നാണ്‌ പറയപ്പെടുന്നത്‌. സ്‌മാര്‍ട്ട്‌ ഫോണ്‍, ലാപ്‌ടോപ്പ്‌ ചാര്‍ജ്ജിംഗ്‌ കൂടാതെ ഫുഡ്‌ പ്രോസസ്സിംഗ്‌, വാട്ടര്‍ പമ്പിംഗ്‌ പ്രവര്‍ത്തനങ്ങള്‍ക്കും ഈ വൈദ്യുതോല്‍പ്പാദന രീതി പ്രയോജനപ്പെടുത്താം.
സെല്‍ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സണ്‍ഗ്ലാസ്‌
സണ്‍ഗ്ലാസുകള്‍ക്കിനി പുതിയൊരു ജോലികൂടി. സണ്‍ഗ്ലാസിലേയ്‌ക്ക്‌ സോളാര്‍ പാനല്‍ ചേര്‍ക്കുക വഴി ഇവയെ സ്‌മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജിംഗ്‌ ഡിവൈസായിമാറ്റിയിരിക്കുകയാണ്‌ ഇന്ത്യന്‍ ഡിസൈനറായ സയാലി കലുസ്‌കര്‍. ഫ്രെയിമിന്റെ വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ പകല്‍ വേളകളില്‍ സൂര്യപ്രകാശത്തില്‍ നിന്ന്‌ സൗരോര്‍ജ്ജം സംഭരിയ്‌ക്കുകയും അത്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സഹായകമാകുകയുമാണ്‌ ചെയ്യുന്നത്‌. വേര്‍പ്പടുത്താവുന്ന രീതിയിലുള്ള ഈ ഭാഗം മൈക്രോ USB ചാര്‍ജ്ജിംഗ്‌ പോര്‍ട്ട്‌ അല്ലെങ്കില്‍ ലൈറ്റിംഗ്‌ കണക്‌റ്ററുകളിലൂടെ സ്‌മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കുമ്പോള്‍ ഇതില്‍ സംഭരിച്ചിരിക്കുന്ന സൗരോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി പരിവര്‍ത്തനപ്പെടുത്തി ഫോണിമാവശ്യമായ ചാര്‍ജ്ജ്‌ നല്‍കുന്നു.