സമകാലികം
ഗതാതഗത കുരുക്കില്‍ ഇരിങ്ങാലക്കുട നഗരം വീര്‍പ്പ്‌മുട്ടുന്നു

 

ഗതാഗത ഉപദേശകസമിതിയുടെ കാര്യക്ഷമതയില്ലായ്‌മയും ഇലക്ഷന്‍ പ്രചരണ ജാകളും രൂക്ഷമായപ്പോള്‍ ഇരിങ്ങാലക്കുട നഗരം ഗതാഗത കുരുക്കില്‍ വീര്‍പ്പ്‌മുട്ടുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ്‌ ഉണ്ടെങ്കിലും കുരുക്കിന്‌ ഒരു കുറവുമില്ല. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക്‌ ചെയ്യുന്നത്‌ മൂലം വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്നത്‌ പതിവാണ്‌. കാല്‍നടയാത്രക്കാര്‍ക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കാന്‍ സീബ്രാലൈന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഡ്രൈവര്‍മാര്‍ റോഡ്‌ നിയമങ്ങള്‍ അനുസരിക്കാതെയാണ്‌ പോകുന്നത്‌. വാഹനങ്ങളുടെ വര്‍ദ്ധനവിനനുസരിച്ച്‌ പാര്‍ക്കിംഗ്‌ ഉള്‍പ്പെടെ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കാത്തതാണ്‌ ഗതാഗത പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. സ്വകാര്യ വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം ഏര്‍പ്പെടുത്താത്തതിനാല്‍ റോഡിനിരുവശത്തുള്ള ഫുട്‌പാത്തുകള്‍ വാഹനങ്ങള്‍ കൈയടക്കുന്നത്‌ കാല്‍നടക്കാര്‍ക്ക്‌ റോഡിലൂടെ നടക്കേണ്ട അവസ്ഥ വരുന്നു. ഇത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. അടിയന്തരമായി ഗതാഗത പരിഷ്‌ക്കാരം നടപ്പാക്കുകയും പാര്‍ക്കിംഗ്‌ സൗകര്യം ഉണ്ടാക്കുകയും ചെയ്‌താലെ നഗരത്തിലെ ഗതാഗതകുരുക്കിന്‌ പരിഹാരം കാണാനാകൂ.

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം