കളിക്കളം
'സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്‌ ഭാരത്‌ ' ലെ സ്വര്‍ണ്ണ മെഡല്‍ ജേതാവിന്‌ സ്വീകരണം നല്‍കി

മാര്‍ച്ച്‌ 13 മുതല്‍ 15 വരെ ഡല്‍ഹിയില്‍ വച്ച്‌ നടന്ന 'സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്‌ ഭാരത്‌' ദേശീയ മീറ്റില്‍ ഓട്ടമത്സരത്തിന്‌ സ്വര്‍ണ്ണ മെഡല്‍ നേടിയ കൊറ്റനല്ലൂര്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ റോഷ്‌നി മരിയ ഷൈജുവിന്‌ വരവേല്‍പ്പ്‌ നല്‍കി. കുഴൂര്‍ പാറപ്പുറം ചക്കിയത്ത്‌ ഷൈജു, സുമില ദമ്പതികളുടെ മകളാണ്‌ റോഷ്‌നി മരിയ. കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ റോഷ്‌നി മരിയയെ ആശാനിലയം ഡയറക്ടര്‍ ഫാ.ജോസ്‌ മഞ്ഞളി, സ്‌റ്റാഫംഗങ്ങളായ സിസ്റ്റര്‍ ഡോളി, സിസ്‌റ്റര്‍ ഷൈനി, റോഷ്‌നി മരിയയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറത്തിലെ സ്വീകരണത്തിനു ശേഷം കൊറ്റനെല്ലൂര്‍ സ്‌ക്കൂളിലെത്തിയ മെഡല്‍ ജേതാവിനെ ബാന്റ്‌ വാദ്യത്തോടും, ഹര്‍ഷാരവത്തോടും കൂടി സഹപാഠികളും അധ്യാപകരും ചേര്‍ന്ന്‌ സ്വീകരിച്ചു. സ്വീകരണ സമ്മേളനം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്‌ഘാടനം ചെയ്‌തു. മോണ്‍. ഡേവീസ്‌ അമ്പൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ, മെമന്റോ നല്‍കി ആദരിച്ചു.വേളൂക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്‍.ജി ശശീധരന്‍, നിര്‍മ്മലദാസി മദര്‍ ജനറാള്‍ സിസ്റ്റര്‍ റോസിലി പിടിയത്ത്‌, പി ടി എ പ്രസിഡണ്ട്‌ പോള്‍സണ്‍ തേറാട്ടില്‍, വികാരി ഫാ.ജോര്‍ജ്‌ പാറേമന്‍, വാര്‍ഡ്‌ മെമ്പര്‍ ഷീബ ലോകാനന്ദന്‍, സുപ്പീരിയര്‍ സിസ്റ്റര്‍ മേരി അതിരകുളങ്ങര, സ്‌റ്റാഫ്‌ സെക്രട്ടറി ഷൈനി ജോയ്‌, പ്രകൃതി മാനേജര്‍ ജോണ്‍ വറോക്കി, അസോസിയറ്റ്‌ ഡയറക്ടര്‍ ഫാ. ബിനോയ്‌ കോഴിപ്പാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.a

View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.