കളിക്കളം
കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പുരുഷ ഹോക്കി കിരീടം ക്രൈസ്‌റ്റ്‌ കോളേജിന്‌
ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍ വച്ച്‌ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പുരുഷ ഹോക്കി കിരീടം ക്രൈസ്‌റ്റ്‌ കോളേജ്‌ നേടി. പി.ടി.എം. ഗവ. കോളേജ്‌ പെരിന്തല്‍മണ്ണയെയാണ്‌ ക്രൈസ്റ്റ്‌ കോളേജ്‌  (4-0) തോല്‌പിച്ചത്‌. ക്രൈസ്റ്റിനുവേണ്ടി സന്ദീപ്‌ എസ്‌.പി, മാഹിന്‍, ജോബിന്‍ വി.ജെയ്‌സ്‌, അനന്തു എം.ടി എന്നിവര്‍ ഗോളുകള്‍ നേടി. ഏറ്റവും നല്ല കളിക്കാരനായി ക്രൈസ്‌റ്റിന്റെ അലക്‌സ്‌ അഗസ്‌റ്റിനെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസ്‌ ടി.എം സി.എം.ഐ അദ്ധ്യക്ഷതവഹിക്കുകയും, ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്‌തു. ഡോ. അരവിന്ദ, ഫാ. ജോയ്‌ പി.ടി എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. കെ.ജെ.തോമസ്‌ സ്വാഗതവും പ്രൊഫ. വി.എ.തോമസ്‌ നന്ദിയും പ്രകാശിപ്പിച്ചു.
View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.