സമകാലികം
റെയില്‍വേ സ്‌റ്റേഷന്‍ അവഗണനക്കെതിരെ ജനകീയ കൂട്ടായ്‌മ

ഇരിങ്ങാലക്കുട ടൗണില്‍ നിന്ന്‌ 7 k/m അകലെ സ്ഥിതിചെയ്യുന്ന കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോഴും ഫലപ്രദമായ യാത്രാസൗകര്യം നിലവില്‍ വന്നിട്ടില്ല എന്ന നാട്ടുകാരുടെ പരാതി അതികൃതര്‍ അവഗണിക്കുകയാണ്‌ ചെയ്‌തിരുന്നതും ചെയ്‌തുകൊണ്ടിരുന്നതും എന്നതാണ്‌ ജനങ്ങളുടെ പരാതി. റെയില്‍വേ സ്റ്റേഷന്‍ അവഗണനക്കെതിരെ കല്ലേറ്റുംകര കോസ്‌മോപൊളിറ്റന്‍ ക്ലബ്‌ ഹാളില്‍ കൂടിയ 100 കണക്കിന്‌ യാത്രക്കാര്‍ പങ്കെടുത്ത ജനകീയ കൂട്ടായ്‌മയിലാണ്‌ ഈ പ്രതീഷേധം ഉയര്‍ന്നുവന്നത്‌. അഞ്ച്‌ കാര്യങ്ങളാണ്‌ അതികൃതരോട്‌ പരിഗണിക്കാനായി ആവശ്യപ്പെട്ടത്‌. അതില്‍ പ്രധാനമായും കല്ലേറ്റുംകരയില്‍ സ്റ്റേഷന്‍ ഉണ്ടെങ്കിലും അതിലൂടെ കടന്നുപോകുന്ന 126 തീവണ്ടികളില്‍ 84 തീവണ്ടികള്‍ക്ക്‌ ഇവിടെ സ്‌റ്റോപ്‌ ഇല്ല എന്നതാണ്‌. 1902ല്‍ ഈ വഴിക്ക്‌ തീവണ്ടി ഓടി തുടങ്ങുമ്പോള്‍ പ്രധാനപ്പെട്ട മൂന്നാമത്തെ സ്റ്റേഷനായിരുന്നു ഇത്‌. ഇങ്ങനെയുള്ള ഈ സ്റ്റേഷനില്‍ പ്രധാന നഗരങ്ങളില്‍ നിന്നു വരുന്ന എര്‍ണ്ണാംകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌, തിരുവനന്തപുരം ചെന്നൈ മെയില്‍, അമൃത എക്‌സ്‌പ്രസ്‌ തുടങ്ങി 10 ഓളം പ്രധാനപ്പെട്ട ട്രയ്‌നുകള്‍ക്ക്‌ ഇവിടെ അല്‍പനേരമെങ്കിലും സ്റ്റോപ്‌ അനുവദിക്കണമെന്നാണ്‌ യാത്രക്കാരുടെ പ്രധാന ആഗ്രഹം. പിന്നീട്‌ പ്രധാനമായും പറയുന്ന ആവശ്യങ്‌ഹള്‍ സുരക്ഷക്ക്‌ പോലീസ്‌ ഇല്ല എന്നതും, കംഫര്‍ട്ട്‌ സ്റ്റേഷന്റെ ദുരാവസ്ഥയും വ്യവസായ വളര്‍ച്ചയ്‌ക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലായ്‌മയും, വികസനമില്ലായ്‌മ ടൂറിസത്തിന്‌ വിഘാതമുണ്ടാക്കുന്നു എന്നതും, അടിപ്പാതയുടെ ആവശ്യകതകള്‍ എന്നിവയാണ്‌.

ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടകര എന്നീ നാല്‌ പോലീസ്‌റ്റേഷനുകളുടെ പരിധിയിലുള്‍പ്പെട്ടതാണ്‌ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരം. എന്നാല്‍ വാഹനമോഷണവും പാര്‍ക്കിംഗ്‌ വാഹനങ്ങളുടെ പെട്രാള്‍ ഊറ്റല്‍, സാമൂഹിക വിരുദ്ധരുടെ ശല്യവും ഏറെയുള്ള കല്ലേറ്റുകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ ഒരു സ്റ്റേഷനില്‍ നിന്നു പോലും അടിയിന്തര സേവനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം. അതുപോലെ തന്നെ കംഫര്‍ട്ട്‌ സ്റ്റേഷന്റെ അവസ്ഥ എടുത്ത്‌ പറയണ ഒന്നാണ്‌ പ്രാതമിക ആവശ്യങ്ങള്‍ക്ക്‌ ഒരിടം നോക്കിയാല്‍ നിരാശയാണ്‌ യാത്രക്കാരനിലുണ്ടാകുന്നത്‌. പഞ്ചായത്ത്‌ വക നിര്‍മ്മിച്ച്‌ കംഫര്‍ട്ട്‌ സ്റ്റേഷന്‍ വളരെ മാലിന്യവും കാടും പിടിച്ച്‌ വൃത്തിഹീനമായ നിലയിലാണ്‌ കാണപ്പെടുന്നത്‌. കനാലിലെ മലിനജലം ഒഴുകിയെത്തുന്നതും കല്ലേറ്റുംകരയിലെ മാലിന്യങ്ങള്‍ തളുന്നതുമായ സ്ഥലമായിട്ടുണ്ട്‌. ഇവിടെ റെയില്‍വേ സ്റ്റേഷന്‍ ഗെയ്‌റ്റിലൂടെ നടന്നുപോകുന്ന യാത്രക്കാര്‍ ദുര്‍ഗന്ധം മൂലം ഈ സ്ഥലത്തേക്ക്‌ തിരിഞ്ഞു നോക്കുകപോലും ചെയ്യില്ല. കംഫര്‍ട്ട്‌ സ്റ്റേഷന്‍ പരിസരത്തെ കാടും മാലിന്യവും നീക്കം ചെയ്‌ത്‌ യാത്രക്കാരുടെ ക്ലേശം പരിഹരിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്‌. സംസ്ഥാന ടൂറിസം രേഖയില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ക്രൈസ്‌തവരുടെ പിള്ളത്തൊട്ടിയായ അഴിക്കോടും ചരിത്രത്തില്‍ ഏറെ മഹിമയോടെ ഉയര്‍ന്നുനില്‍ക്കുന്ന പേരാമാന്‍ മസ്‌ജിദും അനേകായിരം ഉത്തരകേരളീയര്‍ ഒഴുകിയെത്തുന്ന ശ്രീകുരുംബക്കാവും ഉള്‍പ്പെടുന്ന കൊടങ്ങല്ലൂരിലേക്കും പുരോതന ജൂതദേവാലയം ശേഷിക്കുന്ന മാളയിലേക്കും തുടങ്ങിയ അനേകം തീര്‍ത്ഥകേന്ദ്രത്തിലേക്കും സൗകര്യപ്രദമായ യാത്രക്ക്‌ ഉചിതമായതും എല്ലാത്തരം ആളുകള്‍ക്കും സ്വീകാര്യമായതുമായ ഏക സംവിധാനമാണ്‌ ഇരിങ്ങാലക്കുടയിലെ റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ ഈ വികസനമില്ലായ്‌മ ടൂറിസത്തെ വളരെ ശക്തമായി ബാധിക്കുന്നുണ്ട്‌.

റെയില്‍ പാളത്തിനപ്പുറവും ഇപ്പറവുമുള്ള വിവിധ ഓഫീസുകളിലേക്ക്‌ ഒരേ ദിവസം തന്നെ നിരവധി തവണ പോകേണ്ടിവരുന്ന വൃദ്ധര്‍ക്കും സ്‌ത്രീകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ക്കും കഷ്ടതകളേറെയാണ്‌. ഇതിനു പരിഹാരമായി പഴയ റോഡിന്റെ സ്ഥാനത്ത്‌ അടിപ്പാത നിര്‍മ്മിക്കേണ്ടത്‌ ആവശ്യമാണ്‌. എന്നാല്‍ ഇത്രയേറെ വികസനങ്ങള്‍ എത്തിപെടേണ്ട ഇവിടേക്ക്‌ അതികൃതരില്‍ നിന്ന്‌ എന്നും അവഗണനമാത്രമാണ്‌. 

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം