കളിക്കളം
കേരളവര്‍മ്മ ജേതാക്കള്‍

ഇരിങ്ങാലക്കുട ക്രൈസ്‌റ്റ കോളേജില്‍ സമാപിച്ച 53-മത്‌ ശ്രീ കണ്ടംകുളത്തി ലോനപ്പന്‍ സ്‌മാരക ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റ്‌ കിരീടം തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ്‌ നേടി. വാശിയേറിയ ഫൈനലില്‍ ആതിഥേയരായ ക്രൈസ്റ്റ കോളേജിനെ രണ്ടു ഗോളുകള്‍ക്കെതിരെ നാലു ഗോളുകള്‍ക്കാണ്‌ കേരളവര്‍മ്മ പരാജയപ്പെടത്തിയത്‌. വിജയികള്‍ക്ക്‌ വേണ്ടി ഉബൈദ്‌ (2) രാഹുല്‍ രാജ്‌, മൗസുഫ്‌ എന്നിവരും ക്രൈസ്റ്റിനു വേണ്ടി ഗ്ലൈസണും, സാജുവും ഗോളുകള്‍ നേടി. നല്ല ഗോള്‍ കീപ്പറായി സന്ദീപും ഡിഫന്ററായി രാഹുല്‍ രാജും ഫോര്‍വേഡറായി അക്‌സറും തിരഞ്ഞെടുക്കപ്പെട്ടു. നല്ല ഹാന്റ്‌ ബാക്കായി ശരത്‌ പി.എസ്‌., പ്രോമിസിംഗ്‌ പ്ലയറായി സഫീറും, ഓള്‍റൗണ്ടറായി രാഖേഷും തിരഞ്ഞെടുക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ റവ.ഡോ.ഫാ.ജോസ്‌ തെക്കന്‍ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ എം.സി.പോള്‍, ജോസ്‌ കണ്ടം കുളത്തി, അഡ്വ.ടി.ജി.തോമാസ്‌ എന്നിവര്‍ സമ്മാനങ്ങല്‍ വിതരണം ചെയ്‌തു. ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫുട്ടബോള്‍ കിരീടം നേടിയ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ തൃശ്ശൂര്‍ ജില്ലയിലെ കളിക്കാരായ ഷിഹാബുദ്ദീന്‍, സുഹൈര്‍, രാഗേഷ്‌, വിനു ജോസഫ്‌, വിവിന്‍ തോമസ്‌, ജിജോ ജോസഫ്‌, അസ്‌കര്‍, രാഹുല്‍ രാജ്‌, അഖില്‍ ജിത്ത്‌, ഭരതന്‍, സന്ദീപ്‌, എന്നീ കളിക്കാരേയും ചടങ്ങില്‍ ആദരിച്ചു. പ്രൊ.കെ.ജെ.തോമസ്‌ നന്ദിയും പറഞ്ഞു. 

View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.