സമകാലികം
നിര്‍ഭയ 2014 സ്‌ത്രീ സുരക്ഷാ ബോധവത്‌ക്കരണ പദ്ധതി.

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള സ്‌ത്രീ പീഡനങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഓരോ പീഡനകഥയും കുറച്ച്‌ നാള്‍ സജീവമായ്‌ നിന്ന ശേഷം വിസ്‌മൃതിയിലാണ്ടുപോകുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീ സുരക്ഷ നിയമങ്ങളെ കുറിച്ചുള്ള അജ്ഞത, നിയമസഹായം ലഭ്യമാകുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവിലായ്‌മ, സമൂഹത്തില്‍ നിന്ന്‌ വേണ്ടത്ര പിന്‍ന്തുണ കിട്ടാതെ വരിക ഇവയെല്ലാം മൂലം ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ കിട്ടാതെ രക്ഷപ്പെടുന്ന അവസ്‌തയാണ്‌ നാം കാണുന്നത്‌. സ്‌ത്രീകള്‍ക്ക്‌ പീഡനങ്ങളില്‍ നിന്ന്‌ രക്ഷ നേടുന്നതിനും പീഡനശ്രമങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കുന്നതിനും, മെച്ചപ്പെട്ട മാനസികനിലവാരവും, മതിയായ സുരക്ഷിതത്വബോധവും ഉളവാക്കുന്നതിനും വേണ്ടി ശരിയായ ബോധവത്‌കരണം ആവശ്യമാണ്‌. സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള അവബോധം എല്ലാ സ്‌ത്രീ ജനങ്ങള്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ്‌ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്‌ 'നിര്‍ഭയ 2014'.

സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനും, സ്‌ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പലനിയമ നിര്‍മ്മാണങ്ങളും നടത്തീയിട്ടുണ്ട്‌. അവ താഴെ പറയുന്നവയാണ്‌.

ഇന്ത്യന്‍ ശിക്ഷാനിയമം

1. ബലാത്‌സംഗം (Rape)
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പില്‍ ബലാത്സംഗം നിര്‍വ്വഹിച്ചിരിക്കുന്നു. 376 (1)-ാം വകുപ്പില്‍ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത്‌ ജീവപരന്ത്യം തടവും കുറഞ്ഞത്‌ 7 വര്‍ഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ 376(2)-ാം ഉപവകുപ്പുപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 10 വര്‍ഷമാക്കിയിരിക്കുന്നു.

2. മാനഭംഗം (Outraging Modesty)
ഇന്ത്യന്‍ ശിക്ഷാനിയമം 354-ാം വകുപ്പുപ്രകാരം ഒരു സ്‌ത്രീയോട്‌ മര്യാദ ലംഘനം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു സ്‌ത്രീയുടെ ശരീരത്ത്‌ സ്‌പര്‍ശിച്ചാല്‍ 2 വര്‍ഷം തടവുശിക്ഷ ലഭിക്കും.

3. സ്‌ത്രീധന മരണം (Dowry Death)
ഇന്ത്യന്‍ ശിക്ഷാനിയമം 304-B വകുപ്പുപ്രകാരം വിവാഹത്തിനുശേഷം 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ തീപ്പൊള്ളല്‍കൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലോ ഒരു സ്‌ത്രീയുടെ മരണം സംഭവിക്കുകയും മരണത്തിന്‌ തൊട്ട്‌ മുമ്പ്‌ സ്‌ത്രീധനം ആവശ്യപ്പെട്ടുകൊണ്ട്‌ ഭര്‍ത്താവോ ബന്ധുക്കളോ അവളെ പീഡിപ്പിച്ചിട്ടുണ്ടെന്ന്‌ കാണുകയും ചെയ്‌താല്‍ ആ മരണത്തെ സ്‌ത്രീധന മരണം എന്നു പറയാം. സ്‌ത്രീധന മരണത്തിന്‌ കുറ്റക്കാരായവര്‍ക്ക്‌ ജീവപരന്ത്യം തടവ്‌ ശിക്ഷവരെ ലഭിക്കാം. ശിക്ഷ 7 വര്‍ഷത്തില്‍ കുറയാന്‍ പാടില്ല.

4. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത (Cruelty by husband or relatives of husband)
ഇന്ത്യന്‍ ശിക്ഷാനിയമം 498(A) വകുപ്പില്‍ സ്‌ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു സ്‌ത്രീയുടെ ഭര്‍ത്താവോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ ഏതെങ്കിലും ബന്ധുവോ ഒരു സ്‌ത്രീയെ ക്രൂരതക്ക്‌ വിധേയയാക്കുകയാമെങ്കില്‍ 3 വര്‍ഷത്തോളം വരുന്ന തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്നതാണ്‌.

5. ആളപഹരണവും തട്ടികൊണ്ടുപോകലും (Kidnapping and Abduction)
ഇന്ത്യന്‍ ശിക്ഷാനിയമം 366 പ്രകാരം ഒരു സ്‌ത്രീയെ അപഹരിച്ചുകൊണ്ടുപോകുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുകയോ അവളെ ഇഷ്ടത്തിന്‌ വിപരീതമായി വിവാഹത്തിനോ ലൈംഗിക വേഴ്‌ച്ചയ്‌ക്കോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

6. സ്‌ത്രീകളെ ശല്യം ചെയ്യല്‍ (Eve Teasing / Sexual Harrasment)
ഒരു സ്‌ത്രീയുടെ മര്യാദയെ ലംഘിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കുകയോ ഏതെയങ്കിലും ചേഷ്ടകള്‍ കാണിക്കുകയോ ചെയ്‌താല്‍ ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാം. ഫോണില്‍ കൂടിയോ എഴുത്തുകളില്‍ കൂടിയോ ശല്യം ചെയ്യുന്നതും ഇന്ത്യന്‍ശിക്ഷാനിയമം 294 (b) പ്രകാരം അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല ഗാനങ്ങള്‍ പാടുകയോ ചെയ്യുന്നതും 3 മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

7. ഗര്‍ഭഛിദ്രവും ഗര്‍ഭസ്ഥ ശിശുവിന്റെ മരണം സംഭവിപ്പിക്കുന്നതും (Causing miscarriage and preventing child from being born alive)
ഇന്ത്യന്‍ ശിക്ഷാ നിയമം 313-ാം വകുപ്പു പ്രകാരം സ്‌ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നത്‌ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

8. വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ (Offence relating to marriage)
നിയമപരമായി വിവാഹം ചെയ്യാതെ ഒരു സ്‌ത്രീയോടൊപ്പം താമസിക്കുകയും ഭാര്യയാണെന്ന്‌ വിശ്വസിപ്പിച്ചുകൊണ്ട്‌ അവരുമായി ലൈംഗികവേഴ്‌ച നടത്തുകയും ചെയ്‌താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 493 - ാം വകുപ്പുപ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

9. കേരളാ പോലീസ്‌ നിയമം (Kerala Police Act 2011)
കേരളാ പോലീസ്‌ ആക്ടിലെ 119-ാം വകുപ്പ്‌ പ്രകാരം ഏതെങ്കിലും പൊതു സ്ഥലങ്ങളില്‍ സ്‌ത്രീകളുടെ അന്തസ്സ്‌ ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവര്‍ത്തികളോ ചെയ്യുകയോ ഏതെങ്കിലും സ്ഥലത്തുവെച്ചും സ്‌ത്രീകളുടെ ന്യായമായ സ്വകാര്യതയ്‌ക്ക്‌ ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിടോടോ എടുക്കുകയോ പ്രചരപ്പിക്കുകയോ ചെയ്‌താല്‍ 3 വര്‍ഷം തടവോ 10000 രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടുയോ ശിക്ഷയായി ലഭിക്കാവുന്നതാണ്‌.

10. സ്‌ത്രീധന നിരോധന നിയമം (Dowary Prohibition Act 1961)
ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും 5 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

11. സ്‌ത്രീകളെ അന്തസ്സിന്‌ ഭംഗം വരുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്‌ നിരോധിച്ചുകൊണ്ടുള്ള നിയമം (Indecent representation of women (Prohibition) Act 1986)
ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം ഏതെങ്കിലും സ്‌ത്രീയുടെ ചിത്രം അന്തസ്സിനുചേരാത്ത വിധം പരസ്യങ്ങളിലോ പോസ്‌റ്ററുകളിലോ പ്രദര്‍ശിപ്പിക്കുന്നതും 4-ാം വകുപ്പുപ്രകാരം അത്തരം ചിത്രങ്ങള്‍ അടങ്ങിയ പുസ്‌തകങ്ങള്‍, ഫിലിം തുടങ്ങിയവ വിതരണം ചെയ്യുന്നതും പോസ്‌റ്റുവഴി അയക്കുന്നതും കുറ്റകരമാണ്‌.

12. ബാലവിവാഹം (Child Marriage (Prohibition) Act 2006)
ഇതിരെ 9-ാം വകുപ്പുപ്രകാരം പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ (21 വയസ്സില്‍ മുകളില്‍) 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴുക്കുകയും 10-ാം വകുപ്പുപ്രകാരം ശിശുവിവാഹം നടത്തികൊടുക്കുന്നതും 2 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

13. വേശ്യാവൃത്തി നിരോധന നിയമം (Immoral Traffic (Prevention) Act 1956)
ഈ നിയമത്തിന്റെ 3-ാം വകുപ്പു പ്രകാരം വേശ്യാലയം നടത്തുന്നത്‌ 3 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌.

14. ഗാര്‍ഹികാതിക്രമങ്ങളില്‍നിന്നും സ്‌ത്രീകളെ സംരക്ഷിക്കുന്ന നിയമം (Protection of women from Domestic violence Act 2005)
കുടുംബവ്യവസ്ഥക്കുള്ളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന്‌ വിധേയമാക്കുകയോ അതിക്രമങ്ങളെ തുടര്‍ന്ന്‌ സംഭവിക്കുന്ന വിഷയങ്ങള്‍ക്ക്‌ ഇരയാവുകയോ ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്ക്‌ കൂടുതല്‍ ഫലപ്രദമായ പരിരക്ഷ നല്‍കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള നിയമമാണിത്‌. 4-ാം വകുപ്പുപ്രകാരം ഒരു ഗാര്‍ഹിക പീഡനം നടക്കുന്നുണ്ടോ, നടന്നുവെന്നോ വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സംരക്ഷണ ഉദ്യോഗസ്ഥനെ വിവരം തെര്യപ്പെടുത്താവുന്നതാണ്‌. 31(1) വകുപ്പുപ്രകാരം നിയമപ്രകാരമുള്ള മജിസ്‌ട്രേറ്റിന്റെ ഒരു സംരക്ഷണ ഉത്തരവും കുറ്റാരോപിതന്‍ ലംഘിച്ചാല്‍ പോലീസിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. ഇത്‌ ജ്യാമ്യമില്ലാത്ത കുറ്റമാണ്‌.

15. ഗര്‍ഭകാലത്ത്‌ ലിംഗനിര്‍ണ്ണയ പരിശേധന നിരോധിച്ചു കൊണ്ടുള്ള നിയമം (Pre Conception and Prenatal diagnostic Techniques (Prohibition of Sex selection) Act 1994)
ഈ നിയമത്തിന്റെ 23-ാം വകുപ്പിന്‍എറ ഉപവകുപ്പുപ്രകാരം ഗര്‍ഭകാലത്ത്‌ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടറും 3-ാം ഉപവകുപ്പുപ്രകാരം ലിംഗനിര്‍ണ്ണയത്തിന്‌ ആവശ്യപ്പെടുന്ന വ്യക്തിയും 3 വര്‍ഷം തടവിന്‌ ശിക്ഷാര്‍ഹരാണ്‌.

വിവര സാങ്കേതിക നിയമം (Information Technology Act 2008)

16. സൈബര്‍ കുറ്റകൃത്യങ്ങള്‍
66 E ഐ. റ്റി. ആക്ട്‌ 2008 : മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക്‌ മെബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലൂടെ കടന്നുകയറിയാല്‍ മൂന്നുവര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

സെക്ഷന്‍ 67 ഐ.ടി. ആക്ട്‌ 2008 : സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും ഇലക്ട്രാണിക്‌ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും മൂന്നുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്‌.

66 A ഐ.ടി ആക്ട്‌ 2008 : ലൈംഗികകാര്യങ്ങളടങ്ങിയ ഏതെങ്കിലും സാധനം ഇലക്ട്രാണിക്‌ മാധ്യമങ്ങളില്‍ പ്രസദ്ധീകരിക്കുകയോ പ്രസരണം ചെയ്യുകയോ ചെയ്‌താല്‍ 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ആദ്യ തവണയും പിന്നീട്‌ 7 വര്‍ഷം വരെ തടവും പത്തുലക്ഷംവരെ പിഴയും ശിക്ഷയായ്‌ ലഭിക്കാം.

67 B : കുട്ടികളെ ലൈഗിംകമായി ചിത്രീകരിക്കുന്ന കാര്യങ്ങള്‍ ഇലക്ട്രോണിക്‌ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രസരണം നടത്തുകയോ ചെയ്‌താല്‍ 5 വര്‍ഷം തടവും 10 ലക്ഷം രൂപവരെ പിഴയും ആദ്യ ശിക്ഷയിലും 7 വര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും പിന്നീടുള്ള ശിക്ഷകളിലും ലഭിക്കാവുന്നതാണ്‌.

കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളായ...

1. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള ശിശുക്കളെ സംബന്ധിക്കുന്ന നിയമം ( Juvenile Justice (Care and Protection of children) Act 2000)

2. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്നും സംരക്ഷിക്കുന്ന നിയമം
എന്നീ നിയമങ്ങളും ഇന്ന്‌ പ്രാബല്യത്തിലുണ്ട്‌. (Protection of children from Sexual Offence Act 2012)

സ്‌ത്രീക്ക്‌ ഇഷ്ടമില്ലാതെ...

 • അവരുടെ ശരീരത്തില്‍ തുറിച്ചു നോക്കു
 •  ലൈംഗിക താല്‍പര്യത്തോടെ നോക്കുക
 • ചൂളമടിക്കുക
 • നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമന്റുകള്‍/തമാശകള്‍ പറയുക, കത്തുകള്‍/ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുക.
 • പിന്‍തുടര്‍ന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥങ്ങളില്‍)
 • അശ്ലീല സിനിമ/ ചിത്രങ്ങള്‍ കാണിക്കുക
 • ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുക
 • ശ്വാസം ശരീരത്തില്‍ വീഴുന്നമാതിരി ചേര്‍ന്നു നില്‍ക്കുക
 • ലൈംഗിക താല്‍പര്യത്തോടെ ശരീരത്തില്‍ സ്‌പര്‍ശിക്കുക
 • ചുംബിക്കുക, കെട്ടിപ്പിടിക്കുക
 • അവയവങ്ങള്‍ കൊണ്ട്‌ ശരീരത്തില്‍ ഉരസുക
 • ലൈംഗിക സേവനങ്ങള്‍ ആവശ്യപ്പെടുക
 •  തുടങ്ങിയവയെല്ലാം ലൈംഗിക പീഡനം ആണ്‌.

ലൈംഗിക പീഡനം എവിടെയൊക്കെ നടക്കുന്നു.
 • തെരുവുകളില്‍
 • യാത്രാവാഹനങ്ങളില്‍ (ബസ്‌, ട്രെയിന്‍, ഓട്ടോ മുതലായവ)
 • ഉത്സവപറമ്പുകളില്‍
 • പാര്‍ക്കുകളിലും ബീച്ചുകളിലും
 • ആശുപത്രികളിലും പരിസരങ്ങളിലും
 • സിനിമാതിയ്യറ്ററുകളില്‍
 • തൊഴില്‍ സ്ഥലങ്ങളില്‍
 • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
 • വീടുകളില്‍

അതിക്രമങ്ങള്‍ക്ക്‌ എതിരെയുള്ള പ്രതിരോധം എന്ന നിലയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സ്‌ത്രീകള്‍ക്കു സ്വീകരിക്കാവുന്നതാണ്‌.

1. എപ്പോഴും പോലീസ്‌ ടെലിഫോണ്‍ നമ്പര്‍ കൈവശം സൂക്ഷിക്കുക
2. ആവശ്യമുള്ളപ്പോള്‍ പോലീസില്‍ ഫോണ്‍ ചെയ്യുക.
3. അടിയന്തര കാര്യങ്ങളില്‍ സഹായിക്കുന്നവരുടെ പേരുവിവരങ്ങള്‍ കൈയില്‍ സൂക്ഷിക്കുക.
4. വിശ്വാസമുള്ള ഒരു അയല്‍വാസിയുടെ ടെലിഫോണ്‍ നമ്പര്‍ കൈയില്‍ സൂക്ഷിക്കണം.
5. ശല്യക്കാര്‍ സമീപിച്ചാല്‍ എങ്ങിനെ പെരുമാറണമെന്ന്‌ കുട്ടികളെ പറഞ്ഞ്‌ മനസ്സിലാക്കുക, (അയല്‍ക്കാരുടെയടുത്ത്‌ അഭയം തേടുക, വീട്ടില്‍ നിന്നിറങ്ങി പോലീസിന്‌ ഫോണ്‍ ചെയ്യുക)- ഡയല്‍ 100 

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം