സമകാലികം
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം: ഗഗനം ഗഗനോപമം, സാഗരം സാഗരോപമം

അത്യപൂര്‍വ്വങ്ങളായ നിരവധി ചരിത്രസത്യങ്ങളുടെ പാശ്ചാത്തലങ്ങള്‍ക്കു നടുവില്‍, അനിതര സാധാരണമായ സവിശേഷ അചാരാനുഷ്‌ഠാനങ്ങള്‍ക്കു വിധേയമായി മറ്റു ക്ഷേത്രങ്ങളില്‍നിന്നും വിഭിന്ന വ്യക്തിത്വമാര്‍ന്നു വര്‍ഷാന്തരങ്ങളായി നിലനില്‍ക്കുന്ന ഒരു മഹാക്ഷേത്രം ! മഹാഭാരതം പോലെ, ഇവിടെയില്ലാത്തതൊന്നും മറ്റുക്ഷേത്രങ്ങളില്ല ; മറ്റു ക്ഷേത്രങ്ങളില്‍ ഇല്ലാത്തത്‌ ഇവിടെ ഉണ്ടു താനും. ഗഗനം ഗഗനോപമം, സാഗരം സാഗരോപമം എന്നു പറയും പോലെ കൂടല്‍മാണിക്യം ക്ഷേത്രത്തിനും തുല്യം അതുമാത്രം. മറ്റൊന്നിനോട്‌ ഉപമിയ്‌ക്കാനാകാത്ത മഹത്വം പേറിനില്‍കുന്നു. ഇതാരും ഉണ്ടാക്കിതീര്‍ത്തതല്ല. സ്വയം ഉണ്ടായതാണ്‌. നശിക്കാത്താത്‌ ! നശിപ്പിക്കാനാകാത്തത്‌ ദേവ പ്രതിഷ്‌ഠക്കും മുന്‍പ്‌ വര്‍ഷാന്തരങ്ങളോളം - ഈ ഭൂമിവിഭാഗം തപോവനമായിരുന്നു. മാതപസ്വികള്‍, ലോകാസമസ്ഥാ സുഖിേനോ കാംഷികളായ സഋഷീശ്വരന്‍മാരുടെ, സത്‌കമ്മാനുഷ്ടനങ്ങളാലും, വേദമന്ത്രോച്ചാരണങ്ങളാലും, മുഖരിതമായ, അവരുടെ തപശ്ചര്യാ വൈഭവത്താല്‍ ചൈതന്യം നിറഞ്ഞ്‌ ആ തരംഗങ്ങള്‍ ചുറ്റുപാടും വ്യാപിച്ച്‌ പ്രശാന്തതയനുഭവപ്പെടുന്ന ഒരു തപോവനം. ആ കാലഘട്ട്‌ത്തിലാണ്‌ മഹര്‍ഷിയുടെ യാഗശാലയിലെ ഹോമകുണ്ഡത്തില്‍ മഹാവിഷ്‌ണു പ്രത്യക്ഷനായത്‌. പിന്നീട്‌ കാലപ്രവാഹത്തില്‍ ഭരത പ്രതിഷ്‌ഠക്ക്‌ ഉചിതമായ സങ്കേതമായി പരിണമിച്ചു ഇവിടം. മഹമനീഷികളായ പൂര്‍വ്വിക പണ്ഡിതന്‍മാരുടെ ഉത്‌കൃഷ്‌ഠ ബുദ്ധിയില്‍ ഉടലെടുത്ത പ്രതിഷ്‌ഠാ സങ്കല്‍പം. അത്‌ ഇവിടെ തന്നെ സ്ഥാപിക്കണം അദൈ്വദഭാവം വെടിഞ്ഞ്‌, ഏക ദൈവം മനുഷ്യന്‌ എന്ന ഉദാത്ത ചിന്താധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തി സര്‍വ്വ ചൈതന്യ സ്വരൂപനായി ഏക ദൈവ പ്രതിഷ്‌ഠ നടത്തി. ദര്‍ശനത്തിനെത്തുന്ന ഭക്തന്‌ ഉപാസനക്കും, പ്രര്‍ത്ഥനക്കും ഉതകുന്ന ഏകാഗ്രതയും മനസ്സ്‌ വ്യതിചലിക്കാതെ ഒന്നില്‍ മാത്രം കേന്ദ്രീകരിച്‌്‌ - അന്യദേവചിന്തയില്ലാതെ - ശാന്തിയും, സമാധാനവും കൈവരിക്കാനുളള മഹത്തായ സത്യം സാക്ഷാത്‌കരിക്കുകയായിരുന്നു. ഉപാസനാ വിഗ്രഹവും ഉപാസകനും ഒന്നാകുന്ന അവസ്ഥ അയോദ്ധ്യയിലെ നന്ദീഗ്രാമത്തില്‍ നാം ഉപാസിക്കുന്ന ദേവന്‍ മറ്റൊരു ദേവനം (ശ്രീ രാമപാദുകം വെച്ച്‌) ആരാധിച്ച്‌, ബആഹ്മചര്യാ ദീക്ഷിതനായി തപസ്സുചെയ്യുന്ന സ്ഥിതിയില്‍ തപസ്വീഭാവത്തില്‍ നില്‌കുന്ന പ്രതിഷ്‌ഠ താപസിക പരിവേഷം വ്യപിച്ചുളള ചുററുപാടുകള്‍, ഘനഗാംഭീര്യതയാര്‍ന്ന നിശബ്ദാന്തരീക്ഷം ആചാരാനുഷ്‌ഠാനങ്ങള്‍, പൂജാവിധികള്‍ ; ചന്ദനതിരി സുഗന്ധദ്രവ്യങ്ങള്‍ നിഷിദ്ധം ഇതൊക്കെ ഭക്തമാനസത്തെ എന്തെന്നില്ലാത്ത ശാന്തിയിലേക്ക്‌ ആനയിക്കുന്നു. കൊച്ചിരാജ്യത്ത്‌ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രഭരണം അടുത്തകാലത്ത്‌ വരെ നിര്‍വ്വഹിച്ചിരുന്നത്‌ തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധിയായി അദ്ദേഹം നിയോഗിച്ചിരുന്നു തച്ചുടയകൈമള്‍ എന്ന മേല്‍ക്കോയ്‌മയായിരുന്നു എന്നുളളത്‌ ചരിത്രപരമായ വസ്‌തുതയാണ്‌. അതിനു പിന്നില്‍ ക്ഷേത്ര ഊരായ്‌മക്കാരും, യോഗക്കാര്‍ എന്ന മറുപക്ഷക്കാര്‍ തമ്മിലുളള പകയും വിരോധവും കലഹങ്ങളും വഴിവക്കുകയായിരുന്നു. അതു ഒരു മാണിക്യകല്ലുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു. അപ്രകാരം അനേകം കൈമള്‍ അവരോധങ്ങള്‍ പൂര്‍വ്വകാലത്ത്‌ നടന്നിട്ടുളളതാണ്‌. കൊച്ചി രാജാവിന്റെ അധികാരപരിധിയിലുളള ഈ ക്ഷേത്രത്തില്‍ അധികാര അവകാശങ്ങള്‍ മറുരാജ്യത്തെ ഭരണാധികാരിക്ക്‌ കൊടുക്കത്തക്കവിധം ബ്രാഹ്മണര്‍ തമ്മിലുളള കുടിപ്പകയും മാണിക്യകല്ലും കാരണമായി. ഒരു വിഭാഗക്കാര്‍ ജയിക്കുകയും ചെയ്‌തു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രം ; തച്ചുടയ കയ്‌മള്‍ ഭരണകാലഘട്ടത്തിനുശേഷം ജനകീയ ഭരണ വിശേഷത്തിന്റെ നാള്‍വഴികള്‍ - ചരിത്രപരമായി അനേകം വസ്‌തുതകള്‍ക്ക്‌ സാക്ഷ്യംവഹിച്ചിരുന്ന എന്നും സംരക്ഷിക്കപ്പെടേണ്ടതായിരുന്ന തച്ചുടയ കൈമള്‍ ബംഗ്ലാവ്‌. ക്ഷേത്രസങ്കേതങ്ങളില്‍ നിലനിന്നിരുന്ന മതില്‍കെട്ടിനു പുറത്തുളള പടി, ഊട്ടുപുര അതിനുളളല്‍ സ്ഥിതിചെയ്‌തിരുന്ന പരിപാവനമായ കുലീപനി തീര്‍ത്ഥതുല്യമായ കൊക്കര്‍ണി. ക്ഷേത്രം അശുദ്ധമായാല്‍ തീര്‍ത്ഥശുചീകരണ വേളയിലും മറ്റും അഭിഷേക നൈവേദ്യാദികള്‍ക്ക്‌ ഇവിടെനിന്നുമാണ്‌ ജലം ഉപയോഗിച്ചു വന്നിരുന്നത്‌. ഇവിടമായിരുന്നു ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം സ്ഥാപകആസ്ഥാനമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. ഭീമന്‍ ഗുരിജി എന്ന ഗാന്ധിയന്റെ മേല്‍നോട്ടത്തില്‍ ഖാദിവിദ്യാലയം ഇന്ന്‌ കാണുന്ന നടവഴി അടച്ച്‌ രണ്ട്‌ ഊട്ടുപുരകളുമായി ബന്ധിക്കപ്പെട്ടിരുന്നു. ഇന്ന്‌ നശിപ്പിച്ച്‌ മണ്ണായി മാറിയ ദൃശ്യങ്ങള്‍ ക്ഷേത്രദൈനംദിനകാര്യങ്ങളില്‍ നിഷ്‌കൃഷ്‌ഠമായും സത്വരശ്രദ്ധയും ചെലുത്തി നിയന്ത്രിക്കുന്നതിന്‌ ക്ഷേത്രം സൂപ്രണ്ട്‌ എന്ന പദവിയില്‍ ദേശംവിട്ടുപോകാതെ കുടുംബസമ്മേതം താമസിക്കുന്നതിനു പണികഴിപ്പിച്ച ബംഗ്ലാവ്‌. പ്രഭാതത്തില്‍ ദേവഭവനം നിര്‍ബ്ബാദ്ധം, കയ്‌മളെപോലെ കുടപിടി, വടി, വാള്‍, പരിച, പാറാവ്‌, പോലീസ്‌ എന്നിവരുടെ അകമ്പടിയില്‍ ശംഖുവിളിയോടെ കയ്‌മള്‍ എഴുന്നളളി സ്വാമിദര്‍ശനം നടത്തുമായിരുന്നു. പത്മനാഭന്‍ സ്വാമി ക്ഷേത്രത്തിലെ മഹാരാജാവിന്റെ സ്വാമിദര്‍ശനാചാരം എന്നപോലെ. കൈമളുടെ നിയന്ത്രണത്തില്‍ ഉല്‍സവം പത്തിരുപത്‌ ജീവനക്കാരുടെ ആത്മാര്‍ത്ഥസഹകരണത്തില്‍ പത്തുപൈസ നാട്ടില്‍ പിരിവെടുക്കാതെ അന്തസ്സായി ഗംഭീരമായി നടന്നുവന്നിരുന്നു എന്നത്‌ ഇന്നുളളവര്‍ക്ക്‌ അത്ഭുതകരമായി തോന്നുന്ന വസ്‌തുതയാണ്‌. ഉത്സവം കാണാന്‍ നാട്ടുകാര്‍ ഒരുങ്ങിയെത്തുകയെന്നതു മാത്രം ചുമതലയുളളൂ. സുപ്രസിദ്ധമെന്ന്‌ നാട്ടുകാരും മറ്റുള്ളവരും അഭിമാനപൂര്‍വ്വം ഉല്‍ഘോഷിച്ചു വന്ന ഈ മഹാക്ഷേത്രം ഭക്തജനങ്ങളുടെ സര്‍വ്വസ്വമായ കൂടല്‍മാണിക്യസ്വാമിയുടെ ചൈതന്യപ്രസരണത്താല്‍ സമ്പുഷ്ടമായ ഇവിടം, സര്‍വ്വനാശത്തിലേക്ക്‌ കൂപ്പുകുത്തികൊണ്ടിരിക്കുകയാണെന്ന വസ്‌തുത , വേണ്ടത്‌ ക്ഷേത്രഭരണം,ദേവസ്വഭരണമല്ല എന്നത്‌ ഉള്‍കൊണ്ടും ജനങ്ങള്‍ പ്രഭുദ്ധരായി ഉചിതമായ രീതിയില്‍ പ്രതികരണപ്രവര്‍ത്തനം കാഴ്‌ച്ച വയ്‌ക്കണമെന്നും സ്വാമി നാമത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്‌

കൃഷ്‌ണദാസ്‌ വാര്യര്‍  9846261940


View Comments
nannayirikyunnu.....

Posted Date: Jan 22, 2014, 10 : 33 PM
ഈ ലേഖനം നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും. 
MADHUSUDHANAN P N
Posted Date: Jan 20, 2014, 09 : 11 PM

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം