കളിക്കളം
പി.കെ.വിഷ്‌ണു പ്രിയക്കും,അനഘ പി.വിക്കും സ്വീകരണം നല്‍കി.

ബാംഗ്ലൂരില്‍ ശ്രീ കണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ പി.കെ.വിഷ്‌ണു പ്രിയക്കും, സംസ്ഥാന ബാറ്റ്‌മിന്റണ്‍ ച്യാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയ അനഘ പി.വിക്കും ഇരിങ്ങാലക്കുട ലിറ്റല്‍ഫ്‌ളവര്‍ കോണ്‍വെന്റ്‌ സ്‌കൂളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട എം.എല്‍.എ.അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ ഉപഹാരസമര്‍പ്പണം നടത്തിയ ചടങ്ങില്‍ ട്രീസ, എ.ഐ.മുഹമ്മദ്‌ ഇക്‌ബാല്‍, ലിറിന്‍ജോണ്‍.സി. ആതിര ജയകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌ മിസ്‌ .സി.ഫ്‌ലോറന്‍സ്‌ സ്വാഗതവും, ജൂലി ജെയിംസ്‌ നന്ദിയും പറഞ്ഞു. 

 

View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.