കളിക്കളം
കുമിത്തേ ഗോള്‍ഡ്‌ മെഡലിസ്‌റ്റ്‌

തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന കേരള സ്റ്റേറ്റ്‌ കരാത്തേ ചാമ്പ്യന്‍ഷിപ്പില്‍ 14-16 കാറ്റഗറിയില്‍ കുമിത്തേ ഗോള്‍ഡ്‌ മെഡല്‍ നേടിയ അഹനാസ്‌ പി.എ. ഇരിങ്ങാലക്കുട സംഘമേശ്വര ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌. ഇരിങ്ങാലക്കുട ആസാദ്‌ റോഡ്‌ പളയം കോട്ടുക്കാരന്‍ ഹനിഫ-നഹിദ ദമ്പതികളുടെ മകനും, ഷോട്ടോക്കാന്‍ ഷിഹോണ്‍ സി.ആര്‍.റാഫേലിന്റെ ശിഷ്യനുമാണ്‌.ബഹുമാനപ്പെട്ട സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ പത്മിനി തോമാസ്‌ ഉദ്‌ഘാടനം ചെയ്‌ത ചടങ്ങില്‍ മന്ത്രി ശശി തരൂര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. 

View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.