സമകാലികം
കളിയല്ല കല്യാണം

കല്യാണം കളിയല്ല . ഒരുവന്റെ വികാരങ്ങള്‍ക്ക്‌ അടിമപ്പെടാവുന്ന ഒന്നല്ല അത്‌ . മാനുഷിക വികാരങ്ങള്‍ക്കതീതമായി മനസ്സുകളുടെ ഒന്നുചേരലാണ്‌ വിവാഹം. യുഗായുഗാന്ത്യങ്ങള്‍ക്ക്‌ മുമ്പേ നിര്‍വ്വചിക്കപ്പെട്ടിട്ടുളള ഒരു പാവന സത്യം . സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെയുള്ള ലിഖിത സത്യം . ഇതിനു തെളിവാണ്‌ഉല്‍പത്തി പുസ്‌തകത്തിലെ വരികള്‍ . ദൈവംഅവസാനമായി മനുഷ്യനെ സൃഷ്ടിച്ചു. അവനുവേണ്ട സൗഭാഗ്യങ്ങള്‍ നല്‍കി അനുഗ്രഹിച്ചു . എന്നാല്‍ അവന്‍ ഏകനായിരിക്കുന്നത്‌ നന്നല്ല എന്നുകണ്ട ദൈവം അവന്‌ ഇണയെ സൃഷ്ടിച്ചു. ആദിമ മനുഷ്യന്‍ നിദ്രയിലാണ്ടപ്പോള്‍ അവന്റെ വാരിയെല്ലില്‍ നിന്നാണ്‌ സ്‌ത്രീയെ സൃഷ്ടിച്ചത്‌ . ഉറക്കണുണര്‍ന്ന അവന്‍ കണ്ടത്‌ മുന്നില്‍ നില്‍ക്കുന്ന അതിസുന്ദരിയായ സ്‌ത്രീയെയാണ്‌ . അന്നുമുതല്‍ അവള്‍ അവനു തുണയായി . ദൈവസങ്കല്‍പമാണിത്‌ . പുരാണങ്ങളുലെ ശിവ പാര്‍വ്വതി സംഗമത്തിന്റെ പിറകിലും അനേകം പ്രാര്‍ത്ഥനയുടേയും ത്യാഗത്തിന്റെയും കഥയുണ്ട്‌. ഒരു വികാരത്തിന്റെയോ മോഹത്തിന്റെയോ പുറത്ത്‌ സാക്ഷാത്‌ക്കരിക്കപ്പെടാവുന്ന ഒന്നല്ല വിവാഹം . മനസുകള്‍ തമ്മിലുളള കൂടിച്ചേരല്‍ - രണ്ടു വ്യക്തിത്വങ്ങള്‍ തമ്മിലുളള ഒന്നാകല്‍ - അതിലുമുപരി രണ്ടു കുടുബങ്ങള്‍ തമ്മിലുള്ള - രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുളള ഒത്തുചേരല്‍ -ഇതെല്ലാമണ്‌ വിവാഹം . അതിന്‌ പ്രായവും പക്വതയും ആവശ്യമാണ്‌.
16-ാം നൂററാണ്ടുകളില്‍ ശൈശവ വിവാഹം നടമാടിയിരുന്നു. എന്നാല്‍ രാജാറാം മോഹന്‍ റായ്‌ പോലുളള നേതാക്കളുടെ പ്രവര്‍ത്തനഫലമായി ശൈശവവിവാഹം നിര്‍ത്തലാക്കാനായി . 2013 സെപ്‌തംബര്‍ 27 ന്‌ ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗണ്‍സില്‍ ശൈശവവിവാഹത്തിനെതിരെ പ്രമേയവും അവതരിപ്പിച്ചു. ശൈശവവിവാഹവും നിര്‍ബന്ധിത വിവാഹവും മനുഷ്യാവകാശലംഘനമാണെന്നായിരുന്നു വിഷയം . 107 രാജ്യങ്ങള്‍ അനുകൂലിച്ചു . ഇന്ത്യ ആ പ്രമേയത്തെ അനുകൂലിച്ചില്ല . അടുത്തയിടെയായി കേരളത്തില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം താഴ്‌ത്തുന്നതിനെപ്പറ്റി വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. സുപ്രീം കോടതി വിവാഹംപ്രായം കുറച്ചുകൊണ്ട്‌ ഉത്തരവുപുറപ്പെടുവിക്കുകയും ചെയ്‌തു. അനേകം ബാല്യ വിവാഹങ്ങള്‍ അവിടവിടെയായി നടന്നു വരുന്നുമുണ്ട്‌. കേരളത്തില്‍ ഉത്തരവിന്‌ അംഗീകാരം നല്‍കിയിട്ടില്ല . വിവാഹപ്രായം കുറച്ചാല്‍ 2020 നകം 14 കോടി ബാല്യ വധുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ ശൈശവവിവാഹത്തെ വളര്‍ത്തുന്നത്‌ ശരിയല്ല . സ്‌ത്രീധനം വാങ്ങിയെടുക്കാനുളള വരന്റെ വീട്ടുകാരുടെ ത്വരയും പെണ്‍കുട്ടികളെ ഒഴിവാക്കാനുള്ള തത്രപ്പാടും ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ എട്ടും പൊട്ടുംതിരിയാത്ത പെണ്‍കുഞ്ഞുങ്ങളെ കുരുതികൊടുക്കുകയാണ്‌ ഇതുകൊണ്ട്‌ ചെയ്യുന്നത്‌ . മുസ്ലീം സമുദായത്തില്‍ വിവാഹംചെയ്യപ്പെടുന്നത്‌ പ്രായമുളള വരന്‍മാരായിരിക്കും ദമ്പതിമാരുടെ പ്രായത്തിലുള്ള അന്തരം 20 - 25 വയസ്സിനുമുകളിലായിരിക്കും . ബാല്യത്തിലേ വിവാഹം ചെയ്യുന്നതുകൊണ്ട്‌ അമ്മയാകാനുളള അറിവും പക്വതയുംപെണ്‍കുട്ടിക്കുണ്ടാകുന്നില്ല . കളിച്ചുനടക്കേണ്ട പ്രായത്തില്‍ ജീവിത്തിന്റെ ഭാരം അവള്‍ തലയില്‍ ഏറ്റുകയാണ്‌ . അടുക്കളപ്പണിക്കും അന്തിക്കൂട്ടിനുമായി അവളുടെ ജീവിതം ഉഴിഞ്ഞു വക്കേണ്ടി വരുന്നു. സംസ്‌കാരസമ്പന്നമായി കേരളം വളരുമ്പോള്‍ ബാല്യ വിവാഹത്തെ നിരുത്സാഹപ്പെടുത്തേണ്ടത്‌ അറിവും സംസ്‌കാരവും ആര്‍ജ്ജിച്ച കേരളീയന്റെ കര്‍ത്തവ്യമാണ്‌.

                                                                                 
പീന എ. പൂവ്വത്തിങ്കല്‍ 

View Comments

Peena has expressed clearly and loudly the importance of a common issue that every one has to understand and take at the right spirity for the sake of whoke humanity, irrespective of cast/creed and religion.                                            Your note is well appreciated, Peena.

Posted Date: Jan 17, 2014, 03 : 05 PM

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം