ഇരിഞ്ഞാലക്കുട:വിശുദ്ധ എവുപ്രാസ്യ ജീവിച്ച(അമ്പഴക്കാട്)വൈന്തല സെന്റ് ജോസഫ് മഠത്തോടനുബന്ധിച്ച് തയ്യാറാക്കിയ സെന്റ് എവുപ്രാസ്യാ ആന്റിക്ക് മ്യൂസിയം ഇരിഞ്ഞാലക്കുട രൂപാതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.വരും തലമുറക്ക് കഴിഞ്ഞകാല അനുഭവങ്ങള്‍ അയവിറക്കാനും പൗരാണികമായ സാഹചര്യങ്ങളെ കണ്ടു മനസ്സിലാക്കാനും ഉതകുന്ന ഈ മ്യൂസിയം വി.ഏവുപ്രാസ്യയുടെ ജീവിതകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.ബാല്യക്കാലം ,സന്യാസ വിളി,പരിശീലന ഘട്ടം ,സന്യാസ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ എന്നിവയുടെ ചിത്രീകരണവും ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഈ മ്യൂസിയത്തെ ശ്രദ്ധേയമാക്കുന്നു.സി എം സി ഇരിഞ്ഞാലക്കുട ഉദയപ്രൊവിന്‍സിന്റെ കീഴിലുള്ള ഈ ആന്റിക്ക് മ്യൂസിയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തും ഇതിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നതിന് യത്‌നിച്ച സിറില്‍ പയ്യപ്പിള്ളിക്കും ,നേതൃത്വം നല്‍കിയ മാധ്യമ കൗണ്‍സിലര്‍ സി ഫ്‌ലവററ്റിനും ആശംസകളും നന്ദിയും പറഞ്ഞ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. റോസ് മേരി സംസാരിച്ചു.വികാരി ഫാ. ആന്റോ പാറേക്കാടന്‍ ,ഫാ.അനൂപ് കോലങ്കണ്ണി എന്നിവരുടെയും ദൈവജനത്തിന്റെയും സാന്നിധ്യം ഈ ചരിത്ര നിമിഷങ്ങളെ സജീവമാക്കി.സി എം സി സന്യാസിനി സമൂഹത്തിന്റെ സ്ഥാപന ദിനമായ ഫെബ്രുവരി 13 നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്‌

LEAVE A REPLY

Please enter your comment!
Please enter your name here