എടതിരിഞ്ഞി : പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷിക പൊതുയോഗം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ് . സുധന്‍ ഉദ്്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കണ്ണന്‍ വെളിയത്ത് സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കുറ്റപ്പെട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് വിജയന്‍ അണക്കത്തിപ്പറമ്പില്‍ അധ്യക്ഷ പ്രസംഗം നടത്തുകയും സെക്രട്ടറി വിനോദ് കീഴായില്‍ അറുമുഖന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു .തുടര്‍ന്ന് അസോസിയേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഖജാന്‍ജി ശശീന്ദ്രന്‍ ആറ്റുവൈപ്പില്‍ യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ കെ പി കണ്ണന്‍ ആശംസാ പ്രസംഗം നടത്തി. അസോസിയേഷന്‍ പരിധിയിലെ വീടുകളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീദേവി ടീച്ചര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പ്രാദേശിക വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ നിരവധി നാട്ടുകാര്‍ പങ്കെടുത്തു. വൈകീട്ട് 5 : 45 നു അസോസിയേഷന്‍ ഖജാന്‍ജി ശശീന്ദ്രന്‍ ആറ്റുവൈപ്പില്‍ നന്ദി പറഞ്ഞു, അധ്യക്ഷന്‍ യോഗം അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here