നടവരമ്പ് -കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ എന്‍വയന്റ്‌മെന്റ് സയന്‍സില്‍ അഞ്ചാം റാങ്ക് നേടിയ അനീഷ അശോകന് കെ.പി.എം.എസ് 474-ാം ശാഖ അനുമോദനം നല്‍കി. ശാഖാ പ്രസിഡണ്ട് കെ.എസ്. ഡിവിന്‍ അദ്ധ്യക്ഷത വഹിച്ച അനുമോദന സമ്മേളനം കെ.പി.വൈ.എം. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: അജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍. സുനില്‍ കുമാര്‍ ഉപകാരം നല്‍കി സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഉചിതാ സുരേഷ്, എം സി .സുനന്ദകുമാര്‍, ബാബു തൈവളപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നടവരമ്പ് അംബേദ്ക്കര്‍ ഗ്രാമത്തിലെ ആദ്യത്തെ റാങ്ക് ഹോള്‍ഡറാണ് അനീഷ അശോകന്‍. പരേതനായ കൊറ്റംതോട്ടില്‍ അശോകന്‍ -കുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അനീഷ. നന്നേ ചെറു പ്രായത്തില്‍ തന്നെ അച്ഛന്‍ മരണപ്പെട്ടു. അമ്മ കുമാരി കൂലി പണിക്ക് പോയിട്ടാണ് മക്കളെ പഠിപ്പിച്ച് വളര്‍ത്തിയത്. പ്ലസ് ടു കഴിഞ്ഞ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍ ഡിഗ്രിക്ക് ചേരുകയും തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലാണ് പി. ജി ചെയ്തത്.കെ. പി. എം .എസ് ശാഖാ സെക്രട്ടറി പി എ ഷിബു സ്വാഗതവും, മാനിജ സജിത്ത് നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here