ഇരിങ്ങാലക്കുട: ഓട്ടത്തിനിടയില്‍ സ്വയം ചാര്‍ജ് ആകുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിച്ച് ക്രൈസ്റ്റ് എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ മികവ് തെളിയിക്കുന്നു.അവാസനവര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ജയറസ് പ്രിന്‍സ്, അജയ്.എ.ബി., ആദിത്ത് മേനാത്ത്, അഭില്‍.ടി.എസ്. എന്നിവരാണ് തങ്ങളുടെ പ്രൊജക്ടിന്റെ ഭാഗമായി ശ്രദ്ദേയമായ ഈ നേട്ടം കൈവരിച്ചത്. സീരിസ് ഇലക്ട്രിക് ഹൈബ്രീഡ് ഇനത്തില്‍പെട്ട കാറുകള്‍ നിലവിലുണ്ട് ഈ സംവിധാനമാണ് വിദ്യാര്‍ത്ഥികള്‍ ഇരു ചക്രവാഹനത്തില്‍ ഉള്‍പ്പെടുത്തിയത്. ഓള്‍ട്ടര്‍നേറ്ററിന്റെ സഹായത്തോടെ വണ്ടി ഓടുന്ന സമയത്ത് ബാറ്ററി സ്വയം ചാര്‍ജ് ചെയ്യുന്ന രീതിയാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാല്‍ ഓട്ടത്തിനിടയില്‍ കാര്‍ നിന്നു പോകും എന്ന പേടിയും വേണ്ട. ബാറ്ററി ചാര്‍ജിന്റെ സ്റ്റാറ്റസ് അറിയുന്നതിനുള്ള ഡിസ്‌പ്ലേയും ഓള്‍ട്ടര്‍നേറ്റര്‍ സ്റ്റാറ്റസും വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോള്‍ 75 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. മെക്കാനിക്കല്‍ വിഭാഗം അധ്യാപകനായ ശ്രീജിത്ത് ടി.വി, ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ അധ്യാപകരായ സനല്‍.ടി.എം., റീസണ്‍.ടി.ടി.എന്നിവര്‍ ഈ പ്രൊജക്ടിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here