ഇരിങ്ങാലക്കുട-എടതിരിഞ്ഞി എച്ച് .ഡി. പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 14 മുതല്‍ 21 വരെ യുള്ള വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും.ഫെബ്രുവരി 14 ന് വ്യാഴാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 8.30 നും 9.30 നും മദ്ധ്യേ കൊടിയേററും .കൊടിയേറ്റം ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര നിര്‍വ്വഹിക്കും.തുടര്‍ന്ന് മഞ്ഞുരുകുന്ന വഴിയിലൂടെ എന്ന നാടകം അരങ്ങേറും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് 7.30 ന് പ്രൊഫഷണല്‍ നാടകമേള അരങ്ങേറും.ഫെബ്രുവരി 20 തിരുവുത്സവത്തില്‍ രാവിലെ 9 ന് എഴുന്നെള്ളിപ്പ് തുടര്‍ന്ന് 11.45 മുതല്‍ കാവടിവരവ് ,വൈകീട്ട് 4 ന് കാഴ്ച ശീവേലി ,വൈകീട്ട് 7.30 മുതല്‍ ദീപാരാധന ,അത്താഴപൂജ എന്നിവയും രാത്രി 12.15 മുതല്‍ കാവടിവരവ് എന്നിവയും ഉണ്ടായിരിക്കും.21 വ്യാഴാഴ്ച ആറാട്ട് രാവിലെ 8 ന് കോതറ ആറാട്ട് കടവില്‍ .

LEAVE A REPLY

Please enter your comment!
Please enter your name here