എടതിരിഞ്ഞി:വായനപക്ഷാചരണസമാപനത്തോടനുബന്ധിച്ച് എടതിരിഞ്ഞി എച്ച ഡി പി സമാജം എച്ച് എസ് എസില്‍ സാഹിത്യകൃതികളുള്ള കവര്‍ ചിത്ര രചനാ മത്സരവും ,കയ്യെഴുത്തു മാസിക മത്സരവും അവയുടെ പ്രദര്‍ശനവും നടത്തി.ഉദ്ഘാടനം സുധീഷ് അമ്മ വീട് കുട്ടികളുമൊത്തുള്ള ഗാനമഞ്ജരി പരിപാടിയിലൂടെ നടത്തി
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ദിവസങ്ങളിലായി നടത്തിയ രചനാ മത്സരങ്ങള്‍ ,സാഹിത്യ ക്വിസ് ,സംസ്‌കൃതം പ്രശ്‌നോത്തരി ,ഖുറാന്‍ പാരായണം ,ഹിന്ദി പോസ്റ്റര്‍ നിര്‍മ്മാണം ,ഇംഗ്ലീഷ് ഔട്ട്‌ലൈന്‍ സ്‌റ്റോറി ,വായനമത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
പ്രധാനാധ്യാപകനായ പി ജി സാജന്‍ ,അധ്യാപകരായ സി പി സ്മിത ,ടി ആര്‍ കാഞ്ചന ,പി കെ സിമി എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here