ഇരിങ്ങാലക്കുട : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടത്തിവരുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണത്തിന് ഒരു വയസ് തികഞ്ഞു.വിശക്കുന്നവന് ജാതിയും മതവും രാഷ്ട്രിയവും ഇല്ലെന്ന് മനസിലാക്കി ഓരോ ദിവസം ഓരോ യൂണിറ്റ് ഏരിയകള്‍ക്ക് ചുമതലയേകി പ്രദേശത്തെ വീടുകളില്‍ നിന്നും സമാഹരിക്കുന്ന ഭക്ഷണപൊതികളാണ് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരുപ്പുക്കാര്‍ക്കും വിതരണം ചെയ്ത് വരുന്നത്.ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷംത്തിനടുത്ത് ഭക്ഷണപൊതികള്‍ ഇത്തരത്തില്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.കൂടാതെ മൂന്ന് മാസത്തിലൊരിക്കല്‍ നടത്തുന്ന ആശുപത്രി ശുചികരണം രക്തദാനം തുടങ്ങി സേവനപ്രവര്‍ത്തനങ്ങള്‍ ഒട്ടനവധിയാണ് ഇവര്‍ ഇവിടെ ചെയ്യുന്നത്.വാര്‍ഷികാഘോഷം ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്റ് കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ആര്‍ എല്‍ ശ്രീലാല്‍ പ്രസിഡന്റ് വി എ അനീഷ്,ഭക്ഷണവിതരണ കണ്‍വീനര്‍ പി കെ മനുമോഹന്‍,ജില്ലാപഞ്ചായത്തംഗം ടീ ജി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കരുവന്നൂര്‍ മേഖല കമ്മിറ്റിയിലെ പുറകാട്ടുകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷിക ദിനത്തില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പായസ വിതരണവും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here